കുറച്ച് സമയമേ പ്രചാരണത്തിന് ലഭിച്ചതെങ്കിലും തൃശൂരുകാരുടെ ഇഷ്ടം മനസിലാക്കാന്‍ സാധിച്ചു. ആ ഇഷ്ടം വീര്‍പ്പ് മുട്ടിക്കുന്നതാണെന്നും സുരേഷ് ഗോപി
തൃശൂര്‍: ഭരത് ചന്ദ്രൻ ഐപിഎസിനോടും തന്നോടുമുള്ള ഇഷ്ടം വോട്ടായി മാറുമെന്ന്
തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. നിഷ്പക്ഷ വോട്ടുകളിലാണ് പ്രതീക്ഷയെന്നും സുരേഷ് ഗോപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കുറച്ച് സമയമേ പ്രചാരണത്തിന് ലഭിച്ചതെങ്കിലും തൃശൂരുകാരുടെ ഇഷ്ടം മനസിലാക്കാന്‍ സാധിച്ചു. ആ ഇഷ്ടം വീര്‍പ്പുമുട്ടിക്കുന്നതാണെന്നും സുരേഷ് ഗോപി പറഞ്ഞു. അത്യാവശ്യഘട്ടങ്ങളില്‍ സര്‍ക്കാര്‍ പോലും കൈവിട്ടവര്‍ക്ക് ചെയ്യാന്‍ സാധിച്ച സഹായങ്ങള്‍ വോട്ടര്‍മാരുടെ മനസുകളെ തൊട്ടുണര്‍ത്തിയിട്ടുണ്ട്. അത് വോട്ടാവുമെന്ന് ഉറപ്പാണെന്ന് സുരേഷ് ഗോപി പറഞ്ഞു.
ജീവിതത്തില്‍ തകര്‍ന്ന് അടിഞ്ഞവര്‍ക്ക് നിങ്ങള്‍ക്കുമാവാം കോടീശ്വരന്‍ എന്ന് പ്രോഗ്രാമില്‍ സീറ്റിലെത്താന്‍ അവസരം നല്‍കിയതിനും, സ്വന്തം അറിവ് ഉപയോഗിച്ച് ജീവിതത്തില്‍ മുന്നോട്ട് പോവാന്‍ സാധിച്ചതിനും നിരവധിയാളുകള്‍ക്ക് തന്നോട് സ്നേഹമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
