രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തിലും വടക്കുംനാഥ ക്ഷേത്രത്തിലും സുരേഷ് ഗോപി പ്രാർത്ഥന നടത്തിയ ശേഷമാണ് സുരേഷ് ഗോപി പത്രിക നല്‍കിയത്. 

വയനാട്: തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി നാമനിര്‍ദേശ പത്രിക സമർപ്പിച്ചു. രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തിലും വടക്കുംനാഥ ക്ഷേത്രത്തിലും സുരേഷ് ഗോപി പ്രാർത്ഥന നടത്തിയ ശേഷമാണ് സുരേഷ് ഗോപി പത്രിക നല്‍കിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മണ്ഡലത്തില്‍ പലയിടത്തും വ്യക്തിപരമായ സന്ദർശനങ്ങൾ നടത്തുന്ന സുരേഷ് ഗോപി ഒരു മണിയോടെയാണ് വരണാധികാരിയായ ജില്ലാ കളക്ടർ ടി വി അനുപമ മുന്‍പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പത്രികാ സമര്‍പ്പണത്തിന് ശേഷം സുരേഷ് ഗോപി നഗരത്തില്‍ പ്രചാരണം തുടങ്ങി. നിലവില്‍ രാജ്യസഭാ എംപിയായ സുരേഷ് ഗോപി ആദ്യമായാണ് ലോക്സഭയിലേക്ക് മത്സരിക്കുന്നത്.