തിരുവനന്തപുരം: മംഗലാപുരത്ത് നിന്ന് കൊച്ചിയിലെത്തിച്ച നവജാതശിശുവിന്റെ ശസ്ത്രക്രിയ ഇന്ന് നടക്കുമെന്ന് ആശുപത്രി അധികൃതർ. രക്തപരിശോധനയുടെ അന്തിമ ഫലം വന്ന ശേഷം ശസ്ത്രക്രിയ നടത്താനാണ് തീരുമാനം. 

ഹൃദയത്തിനുള്ള വൈകല്യങ്ങൾ അല്ലാതെ വേറെയും പ്രശ്നങ്ങളുള്ളതിനാൽ അപകട സാധ്യതയേറിയ ശസ്ത്രക്രിയ ആകും ഇതെന്ന് ആശുപത്രി ഇറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. ഹൃദയവാൽവിന്റെ തകരാറിന് പുറമെ കുഞ്ഞിന് ഹൃദയത്തിൽ ദ്വാരവുമുണ്ട്. ഈ ന്യൂനതകള്‍ മറ്റ് അവയങ്ങളെയും ബാധിച്ച സ്ഥിതിയാണ്. 

എങ്കിലും ഇരുപത്തിനാല് മണിക്കൂർ നിരീക്ഷണത്തിന് ശേഷം കുട്ടിയുടെ ആരോഗ്യസ്ഥിതിയിൽ അൽപ്പം സ്ഥിരത ഉണ്ടായിട്ടുണ്ടെന്നും ആശുപത്രി ഇറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.