അമ്മ മക്കൾ നാഷണൽ പാർട്ടി (എഎംഎൻപി) സ്വതന്ത്ര സ്ഥാനാർത്ഥി കുപ്പൾജി ദേവദോസ് ആണ് തെരഞ്ഞെടുപ്പിൽ വ്യത്യസ്തനായി നാണയങ്ങൾ നൽകിയത്. 

ചെന്നൈ: തമിഴ്നാട്ടിൽ നാമനിര്‍ദ്ദേശിക പത്രിക സമർപ്പിക്കാൻ സ്ഥാനാർത്ഥി കെട്ടിവച്ചത് 25,000 രൂപയുടെ നാണയങ്ങൾ. അമ്മ മക്കൾ നാഷണൽ പാർട്ടി (എഎംഎൻപി) സ്വതന്ത്ര സ്ഥാനാർത്ഥി കുപ്പൾജി ദേവദോസ് ആണ് തെരഞ്ഞെടുപ്പിൽ വ്യത്യസ്തനായി നാണയങ്ങൾ നൽകിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

10, 5, 2, 1 രൂപ നാണയങ്ങൾ ചേർത്താണ് 25,000 കെട്ടിവച്ചത്. സൗത്ത് ചെന്നൈ ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുന്നതിനായി ചെന്നൈ 13 സോണൽ ഓഫീസിലാണ് പത്രിക സമർപ്പിക്കുന്നതിനായി ദേവദോസ് എത്തിയത്. തമിഴ്നാട്ടിൽ ഏപ്രിൽ 18നാണ് 39 ലോക്സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് നടക്കുക. മെയ് 23-ന് വോട്ടെണ്ണൽ നടക്കും.