'ഇവിടെ കുടിക്കാൻവെള്ളമോ നല്ല റോഡുകളോ ഇല്ല. കുട്ടികൾക്ക് പഠിക്കാൻ സ്കൂളുകളില്ല';​ ഗ്രാമീണർ പറയുന്നു

രാമനാഥപുരം:​ അത്യാവശ്യം വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിൽ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങി ഒരു ഗ്രാമം. തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ മെലസിരുപൊതു എന്ന ​ഗ്രാമമാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങുന്നത്.

'ഇവിടെ കുടിക്കാൻവെള്ളമോ നല്ല റോഡുകളോ ഇല്ല. കുട്ടികൾക്ക് പഠിക്കാൻ സ്കൂളുകളില്ല';​ ഗ്രാമീണർ പറയുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി അധികൃതർക്ക് അപേക്ഷകൾ നൽകിയെങ്കിലും നടപടിയൊന്നും എടുത്തില്ലെന്നും അതിനാലാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ തീരുമാനിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

2017-18 വര്‍ഷത്തെ വിള ഇന്‍ഷുറന്‍സ് തുക നല്‍കിയിട്ടില്ലെന്ന് ആരോപിച്ച് കരിങ്കൊടികളുമായി ഗ്രാമീണര്‍ കഴിഞ്ഞദിവസം പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു.