Asianet News MalayalamAsianet News Malayalam

വോട്ടിങ്ങ് യന്ത്രം അട്ടിമറിക്കണമെങ്കില്‍ ഇത് സംഭവിക്കണം, കണ്ണൂര്‍ കളക്ടര്‍ വെളിപ്പെടുത്തുന്നു

ഈ ഘടകങ്ങള്‍ എല്ലാം ഉള്‍പ്പെടാതെ അത് സാധിക്കില്ലെന്നും കണ്ണൂര്‍ ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദ് അലി

tampering in electronic voting machine can happen in this way only says kannur collector Mir Muhammed Ali
Author
Kannur, First Published May 23, 2019, 6:21 AM IST

ർകണ്ണൂര്‍: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമത്വം നടക്കാമുള്ള സാധ്യതയെന്താണെന്ന് വെളിപ്പെടുത്തി കണ്ണൂര്‍ ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദ് അലി. രാഷ്ട്രീയ പാര്‍ട്ടികളും അണികളും തുടര്‍ച്ചയായി ഇവിഎമ്മിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തുന്നതിനിടയിലാണ് കണ്ണൂര്‍ കളക്ടറുടെ കുറിപ്പ്.

രാഷ്ട്രീയ പാര്‍ട്ടികള്‍, അവരുടെ ഏജന്റുകള്‍, ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, കേന്ദ്ര സേന, സംസ്ഥാന പൊലീസ്, ലോക്കല്‍ പൊലീസ് എന്നിവരെല്ലാം ഒന്നിച്ച് ഗൂഢാലോചന നടത്തിയാല്‍ മാത്രമേ ഇവിഎമ്മില്‍ തിരിമറികള്‍ നടക്കൂവെന്ന് മിര്‍ മുഹമ്മദ് അലി വ്യക്തമാക്കുന്നു. മേല്‍പ്പറഞ്ഞ എല്ലാ ഘടകവും ഉള്‍പ്പെടാതെ അത് സാധിക്കില്ലെന്നും മിര്‍ മുഹമ്മദ് അലി തന്റെ ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു. അത് എളുപ്പത്തില്‍ നടക്കുമെന്ന് കരുതുന്നുണ്ടോയെന്നാണ് മിര്‍ മുഹമ്മദിന്റെ ചോദ്യം. കുറിപ്പന് രൂക്ഷമായ പ്രതികരിച്ചവര്‍ക്ക് മറുപടി നല്‍കാനും മിര്‍ മുഹമ്മദ് അലി ശ്രദ്ധിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

Follow Us:
Download App:
  • android
  • ios