Asianet News MalayalamAsianet News Malayalam

വീണാ ജോർജിന് ഓർത്തഡോക്സ് സഭ പരസ്യ പിന്തുണ നൽകിയതിൽ ചട്ടലംഘനം ഇല്ലെന്ന് ജില്ലാ കലക്ടറുടെ റിപ്പോർട്ട്

ഇടത് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ഓർത്തഡോക്സ് സഭാ അദ്ധ്യക്ഷന്‍റെ വീഡിയോ വോട്ടെടുപ്പ് ദിവസമായിരുന്നു പുറത്ത് വന്നത്.

there is no contempt of election code of conduct in orthodox church announcing support for veena george and rajaji mathew thomas
Author
Pathanamthitta, First Published May 10, 2019, 7:06 PM IST

പത്തനംതിട്ട: പത്തനംതിട്ടയിലെ ഇടത് സ്ഥാനാർത്ഥി വീണാ ജോർജിന് ഓർത്തഡോക്സ് സഭ പരസ്യ പിന്തുണ നൽകിയതിൽ ചട്ടലംഘനം ഇല്ലെന്ന് ജില്ലാ കലക്ടറുടെ റിപ്പോർട്ട്. പത്തനംതിട്ട ജില്ലാ കലക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകി. 

മതത്തിന്റെ പേരിൽ വോട്ട് നൽകണമെന്ന ആഹ്വാനം പെരുമാറ്റ ചട്ടലംഘനമാണെന്ന പരാതിയിലായിരുന്നു ജില്ലാ കലക്ടറോട് വിശദീകരണം തേടിയത്. ഇടത് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ഓർത്തഡോക്സ് സഭാ അദ്ധ്യക്ഷന്‍റെ വീഡിയോ വോട്ടെടുപ്പ് ദിവസമായിരുന്നു പുറത്ത് വന്നത്.

ഇടത് സ്ഥാനാർത്ഥികളായ വീണാ ജോർജ്ജിനും രാജാജി മാത്യു തോമസിനും ഓ‌ർത്തഡോക്സ് സഭ പരസ്യ പിൻതുണ പ്രഖ്യാപിച്ചതിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം തേടിയിരുന്നു. പത്തനംതിട്ട , തൃശ്ശൂർ ജില്ലാ കലക്ടർമാരോടാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വിശദീകരണം തേടിയത്. ചട്ടലംഘനം ഉണ്ടായില്ലെന്നാണ് തൃശ്ശൂർ കലക്ടര്‍ നേരത്തെ റിപ്പോർട്ട് നല്‍കിയിരുന്നു. 

Follow Us:
Download App:
  • android
  • ios