എ വിജയരാഘവന്റെ പ്രസംഗം ദളിത് വിഭാഗത്തിൽ പെട്ട പെൺകുട്ടിയെന്ന നിലയിൽ തനിക്ക് വ്യക്തിപരമായി അപമാനമുണ്ടാക്കിയെന്നാണ് രമ്യ ഹരിദാസിന്റെ പരാതി

ആലത്തൂര്‍: ഇടതുമുന്നണി കൺവീനർ എ വിജയരാഘവൻ അപമാനിച്ചെന്ന ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റെ പരാതിയിൽ തിരൂർ ഡിവൈഎസ്പി മലപ്പുറം എസ്പിക്ക് റിപ്പോർട്ട് നൽകി. അന്വേഷണ ഉദ്യോഗസ്ഥനായ തിരൂർ ഡിവൈഎസ്പി ബിജു ഭാസ്ക്കറാണ് മലപ്പുറം എസ്പി പ്രതീഷ് കുമാറിന് റിപ്പോർട്ട് നൽകിയത്. 

Add Asianetnews as a Preferred SourcegooglePreferred

റിപ്പോർട്ടിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടിയെന്നും, നിയമോപദേശം കിട്ടിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും എസ്പി അറിയിച്ചു. പൊന്നാനിയിൽ ഇടതു മുന്നണി പൊതുയോഗത്തിലെ എ വിജയരാഘവന്റെ പ്രസംഗം ദളിത് വിഭാഗത്തിൽ പെട്ട പെൺകുട്ടിയെന്ന നിലയിൽ തനിക്ക് വ്യക്തിപരമായി അപമാനമുണ്ടാക്കിയെന്നാണ് രമ്യ ഹരിദാസ് പൊലീസിൽ പരാതി നൽകിയിരുന്നത്‌.

എ വിജയരാഘവനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പൊലീസിൽ പരാതി നൽകിയിരുന്നു. ഈ രണ്ടു പരാതികളിലും തിരൂർ ഡിവൈഎസ്പിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ