തോമസ് ചാഴിക്കാടനെ പിൻവലിക്കുന്ന പ്രശ്നമില്ലെന്ന് ആവര്‍ത്തിച്ച് ജോസ് കെ മാണി. പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളിൽ വിശദമായ ചര്‍ച്ചക്ക് ശേഷമാണ് പിജെ ജോസഫിനെ ഒഴിവാക്കിയതെന്നും ജോസ് കെ മാണി 

കോട്ടയം: തോമസ് ചാഴിക്കാടനെ കോട്ടയത്തെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച കേരളാ കോൺഗ്രസ് നിലപാടിൽ ഇനി ഒരു വിട്ടുവീഴ്ചയും ഇല്ലെന്ന് വ്യക്തമാക്കി ജോസ് കെ മാണി. എല്ലാ ഘടകങ്ങളിലും വിശദമായി ചര്‍ച്ച ചെയ്താണ് കേരളാ കോൺഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. പ്രചാരണ പരിപാടികളുമായി സ്ഥാനാര്‍ത്ഥിയും പാര്‍ട്ടിയാകെയും മുന്നോട്ട് പോകുകയാണെന്നും ജോസ് കെ മാണി പറഞ്ഞു. 

ഉമ്മൻചാണ്ടിയടക്കമുള്ള കോൺഗ്രസ് നേതാക്കളുമായും യുഡിഎഫ് നേതൃത്വവുമായും പിജെ ജോസഫ് നടത്തുന്ന ചര്‍ച്ചയിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും ജോസ് കെ മാണി പറഞ്ഞു. സീറ്റിന്‍റെ കാര്യത്തിൽ ഇനി ഒരു വിട്ടുവീഴ്ചയും ഇക്കാര്യത്തിലില്ലെന്ന നിലപാടിലാണ് കേരളാ കോൺഗ്രസെന്നും ജോസ് കെ മാണി കോട്ടയത്ത് വ്യക്തമാക്കി.