പരിയാരം: കണ്ണൂര്‍ പിലാത്തറയില്‍ പരസ്യപ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താനെ കൈയ്യേറ്റം ചെയ്ത മൂന്ന് സിപിഎം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.  ചെറുതാഴം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരായ കുളപ്പുറം ടി.വി.അനീഷ് (25), ഏഴിലോട് ചെയ്യിൽ പി.അശോകൻ (52), പരിയാരം ഗവ.മെഡിക്കൽ കോളജ് ജീവനക്കാരൻ മണ്ടൂർ കല്ലത്ത് ജയേഷ് (35) എന്നിവരെയാണ് പരിയാരം പൊലീസ് അറസ്റ്റു ചെയ്തത്. റീ പോളിങിന് മുന്നോടിയായി നടന്ന പരസ്യപ്രചാരണത്തിനിടയിലായിരുന്നു ആക്രമണം.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.