തെരഞ്ഞെടുപ്പ് പോസ്റ്ററുകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്
ഇടുക്കി: വണ്ടിപ്പെരിയാറിൽ സിപിഎം കോൺഗ്രസ് സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. തെരഞ്ഞെടുപ്പ് പോസ്റ്ററുകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്.
രണ്ട് കോൺഗ്രസ്സ് പ്രവർത്തകർക്കും ഒരു സിപിഎം പ്രവർത്തകനുമാണ് പരിക്കേറ്റത്. വണ്ടിപ്പെരിയാർ കടശ്ശിക്കാട് ഭാഗത്താണ് സംഘർഷം നടന്നത്.
