തുലാഭാര ത്രാസ് പൊട്ടി തലയിൽ വീണാണ് ശശി തരൂരിന് പരിക്കേറ്റത്. സ്ഥാനാര്‍ത്ഥിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: ഗാന്ധാരിയമ്മൻ കോവിലിൽ തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്ക്. തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി തലയിൽ വീഴുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിങ്കളാഴ്ച രാവിലെയാണ് തിരുവവനന്തപുരത്തെ ഗാന്ധാരിയമ്മൻ കോവിലിൽ ശശി തരൂര്‍ തുലാഭാര നേര്‍ച്ചക്ക് എത്തിയത്. അപകടം നടന്ന ഉടൻ പ്രവര്‍ത്തകര്‍ തരൂരിനെ തിരുവനന്തപുരത്തെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. അപകടത്തില്‍ ശശി തരൂരിന്‍റെ തലയിൽ ആറ് സ്റ്റിച്ച് ഉണ്ട്. 

തലയിൽ വലിയ തുന്നിക്കെട്ടുള്ളതിനാൽ തുടര്‍ പരിശോധനകൾ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതനുസരിച്ച് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് തരൂരിനെ മാറ്റി. സ്കാനിംഗ് വേണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്, 

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയ്ക്കാണ് തരൂര്‍ ഗാന്ധാരിയമ്മൻ കോവിലിൽ തുലാഭാര നേര്‍ച്ചക്ക് എത്തിയത് . പ്രവര്‍ത്തകരും നേതാക്കളുമെല്ലാം ഒപ്പമുണ്ടായിരുന്നു.