പത്തനംതിട്ട: വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂറുകളിൽ ഫലം മാറി മറയുകയാണ് പത്തനംതിട്ടയിൽ .ശക്തമായ തൃകോണമത്സരം നടന്ന മണ്ഡലത്തിൽ പൊതുവെ ലീഡ് നില യുഡിഎഫിന് ഒപ്പമാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണി ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നുണ്ടെങ്കിലും ശക്തികേന്ദ്രങ്ങളിലെ വോട്ടെണ്ണുമ്പോഴൊക്കെ കെ സുരേന്ദ്രൻ ഒന്നാമതെത്തുന്നുണ്ട്. 

 കൗതുകകരമായ കണക്കുകളാണ് ഫലം വരുമ്പോൾ പുറത്ത് വരുന്നത്, അടൂരൊഴികെ ബാക്കി എല്ലായിടത്തും യുഡിഎഫാണ് മുന്നിൽ . സ്വന്തം മണ്ഡലമായ ആറൻമുളയിൽ വീണാ ജോര്‍ജ്ജ് പിന്നിലാണ്. പിസി ജോര്‍ജ്ജ് പരസ്യ പിന്തുണ പ്രഖ്യാപിച്ച് പ്രചാരണത്തിനിറങ്ങിയ പൂഞ്ഞാറിൽ കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്താണ്.