ദില്ലി: 306 സീറ്റുകൾ മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎക്ക് നൽകി ടൈംസ് നൗ - വിഎംആർ എക്സിറ്റ് പോൾ ഫലം. യുപിഎക്ക് 132 സീറ്റുകളും, മറ്റുള്ളവർക്ക് 104 സീറ്റുകളും ടൈംസ് നൗ. ബിജെപി ഒറ്റക്ക് 300 സീറ്റ് കടക്കും എന്ന് ടൈംസ് നൗ പറയുന്നില്ല. പക്ഷേ എൻഡിഎ മുന്നണി 300 സീറ്റുകൾ നേടുമെന്ന് ടൈംസ് നൗ വ്യക്തമായി പറയുന്നു.

വോട്ട് ശതമാനം ഈ മൂന്ന് മുന്നണികൾക്കുമിടയിൽ ഇങ്ങനെയാണ് :

എൻഡിഎ: 41.1%, യുപിഎ: 31.7%, മറ്റുള്ളവർ: 27.2%

ഇത്തവണ വോട്ട് ശതമാനം ബിജെപി കൂട്ടുമെന്ന് തന്നെയാണ് എൻഡിഎയ്ക്ക് വോട്ട് ശതമാനം കൂടുന്നതിലൂടെ ടൈംസ് നൗ പ്രവചിക്കുന്നത്. 

വിവിധ പാർട്ടികൾക്ക് കിട്ടുന്ന ആകെ മൊത്തം സീറ്റുകൾ ഇങ്ങനെയാണ്:

ബിജെപിക്ക് ആകെ 262 സീറ്റുകൾ കിട്ടും, കോൺഗ്രസിന് 78 സീറ്റുകൾ മാത്രം. പ്രതിപക്ഷ മഹാസഖ്യം രൂപീകരിക്കാൻ പക്ഷേ, കോൺഗ്രസിന് കഴിയില്ല. ബിജെപി സഖ്യകക്ഷികളെയെല്ലാം ചേർത്ത് എൻഡിഎ സർക്കാരുണ്ടാക്കുമെന്നും ടൈംസ് നൗ പറയുന്നു.