Asianet News MalayalamAsianet News Malayalam

ടുഡേ ചാണക്യ എക്സിറ്റ് പോള്‍: എന്‍എഡിഎ അധികാരം പിടിക്കും , കേരളത്തില്‍ യുഡിഎഫ് തരംഗം

എല്‍ഡിഎഫിന് പരമാവധി നാല് സീറ്റുകള്‍ കേരളത്തില്‍ ലഭിക്കും എന്ന് ടുഡേ ചാണക്യ-ന്യൂസ് 24 സര്‍വ്വേ പ്രവചിക്കുന്നു. ബിജെപിക്ക് പൂജ്യം മുതല്‍ ഒരു സീറ്റ് വരെ ലഭിക്കാം. തമിഴ്നാട്ടിലെ മുഴുവന്‍ സീറ്റും യുപിഎ തൂത്തുവാരിയേക്കാം. കര്‍ണാടകയില്‍ ബിജെപി മുന്നേറ്റം. 

today channyka predicts 305 seats for
Author
Delhi, First Published May 19, 2019, 6:58 PM IST

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്ന് തുടങ്ങി. ന്യൂസ് 24 ചാനലും ടുഡേ ചാണക്യയും ചേര്‍ന്ന് പുറത്തു വിട്ട എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം. 306 സീറ്റുകള്‍ നേടി എന്‍ഡിഎ വീണ്ടും അധികാരത്തില്‍ വരും. കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ മുന്നണി 132 സീറ്റുകള്‍ വരെ നേടും. മറ്റുള്ള പാര്‍ട്ടികള്‍ 127 സീറ്റുകള്‍ വരെ നേടുമെന്നും ചാനല്‍ പുറത്തു വിട്ട എക്സിറ്റ് പോള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ന്യൂസ് 24 ന്റെ സർവ്വെ പ്രകാരം ഛത്തിസ്ഗഡിൽ ബിജെപിക്ക് 9 സീറ്റും കോൺഗ്രസിന് 2 സീറ്റും. ദില്ലി, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ മുഴുവന്‍ സീറ്റുകളും ബിജെപി തൂത്തുവാരുമെന്നും ന്യൂസ് 24-ടുഡേ ചാണക്യ എക്സിറ്റ് പോള്‍ സര്‍വേ പ്രവചിക്കുന്നു. എന്‍ഡിഎ മുന്നണി അധികാരം നിലനിര്‍ത്തുമെങ്കിലും ബിജെപിക്ക് കേവലഭൂരിപക്ഷം കിട്ടില്ലെന്നും സര്‍ക്കാര്‍ രൂപീകരണത്തിന് സഖ്യകക്ഷികളുടെ പിന്തുണ ആവശ്യമായി വരുമെന്നുമാണ് ന്യൂസ് 24- ടുഡേ ചാണക്യ പ്രവചിക്കുന്നത്. 

കേരളത്തില്‍ യുഡിഎഫ് 15-16 വരെ സീറ്റുകള്‍ നേടുമെന്ന് ടുഡേ ചാണക്യ പ്രവചിക്കുന്നു. എല്‍ഡിഎഫിന് പരമാവധി നാല് സീറ്റുകള്‍ വരെ ലഭിക്കും. പൂജ്യം മുതല്‍ ഒരു സീറ്റ് വരെ ബിജെപിക്ക് ലഭിക്കാമെന്ന് പ്രവചിക്കുക വഴി കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കാന്‍ സാധ്യതയുണ്ടെന്നും ടുഡേ ചാണക്യയുടെ സര്‍വ്വേ പറയുന്നു.

Follow Us:
Download App:
  • android
  • ios