കോഡൂർ പഞ്ചായത്തിലെ ചെമ്മങ്കടവ് കളത്തിങ്ങൽതൊടി ലുബ്‌ന-നിഷാദ് ദമ്പതികളുടെ ഏക മകൻ ഫൈസാൻ ആണ് വീഡിയോയിലെ താരം

കോഡൂർ: മലപ്പുറത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി പി സാനുവിനെ കാണണമെന്നാവശ്യപ്പെട്ട് കരയുന്ന രണ്ട് വയസുകാരന്റെ വീഡിയോ വൈറലാവുന്നു. കോഡൂർ പഞ്ചായത്തിലെ ചെമ്മങ്കടവ് കളത്തിങ്ങൽതൊടി ലുബ്‌ന-നിഷാദ് ദമ്പതികളുടെ ഏക മകൻ ഫൈസാൻ ആണ് വീഡിയോയിലെ താരം. ഡിവൈഎഫ്ഐ ചെമ്മങ്കടവ് യൂണിറ്റി കമ്മിറ്റി അംഗമാണ് കുട്ടിയുടെ അച്ഛൻ നിഷാദ്. 
വീഡിയോ ശ്രദ്ധയില്‍ വന്ന സാനു നാളെ കുട്ടിയെ കാണാന്‍ എത്തുമെന്ന് വിശദമാക്കി.

"