തിരുവനന്തപുരം: കോൺഗ്രസ് വക്താവായിരുന്ന ടോം വടക്കനെ ബിജെപിയിൽ എത്തിച്ചത് ബിജെപിയുടെ 'പൊളിറ്റിക്കൽ സർജിക്കൽ സ്ട്രൈക്ക്' ആണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ന്യൂസ് അവർ ചർച്ചയിലാണ് ബി ഗോപാലകൃഷ്ണന്‍റെ പ്രതികരണം.

ബിജെപിയിലേക്ക് ആരുവന്നാലും അത് നേട്ടമാണ്. എന്നാൽ ടോം വടക്കൻ എത്തുന്നത് പ്രത്യേകിച്ചും രണ്ട് കാര്യങ്ങൾ കൊണ്ട് ഗുണകരമാണെന്ന് ബി ഗോപാലകൃഷ്ണൻ പറഞ്ഞു. കോൺഗ്രസിന്‍റെ മുഖമായിരുന്നു ടോം വടക്കൻ. അദ്ദേഹത്തെ ബിജെപിയിൽ എത്തിക്കാനായത് കോൺഗ്രസിന്‍റെ കരണക്കുറ്റിക്ക് അടിച്ചതിന് തുല്യമാണ്. ഒരു 'പൊളിറ്റിക്കൽ സർജിക്കൽ സ്ട്രൈക്ക്' ആണ് ടോം വടക്കനെ ബിജെപിയിൽ എത്തിച്ച നീക്കം. രണ്ടാമതായി ബിജെപി ന്യൂനപക്ഷ വിരുദ്ധ പാർട്ടിയാണ് എന്ന ആരോപണത്തെ ടോം വടക്കൻ എത്തുന്നതിലൂടെ തടയാനാകുമെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു.

സിപിഎമ്മിൽ നിന്നും വിശ്വജിത് ദത്ത, നികുഞ്ജ പൈക് തുടങ്ങി നിരവധി നേതാക്കൾ അടുത്തിടെ ബിജെപിയിൽ എത്തി. മുങ്ങുന്ന കപ്പലിൽ നിന്ന് ആളുകൾ ഓടി രക്ഷപ്പെടുമെന്നും ഇനിയും ധാരാളം കോൺഗ്രസ്, സിപിഎം നേതാക്കൾ ബിജെപിയിൽ എത്തുമെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു.

വീഡിയോ കാണാം

"