ക്ഷേത്രം ഉണ്ടെങ്കില്‍ മാത്രമേ ആചാരവും വിശ്വാസവുമുള്ളൂ

പത്തനംതിട്ട: ക്ഷേത്രം നിലനില്‍ക്കണം എന്നാഗ്രഹിക്കുന്നവര്‍ പത്തനംതിട്ടയില്‍ ജയിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.പത്മകുമാര്‍. ക്ഷേത്രം ഉണ്ടെങ്കില്‍ മാത്രമേ ആചാരവും വിശ്വാസവുമുള്ളൂ. കാണിക ഇടരുതെന്ന് പറയുന്നവര്‍ ഒരു ഭാഗത്തും ക്ഷേത്രം നിലനില്‍ക്കണം എന്നാഗ്രഹിക്കുന്നവര്‍ മറുവശത്തും നില്‍ക്കുന്ന തെരഞ്ഞെടുപ്പാണ് ഇതെന്നും എ.പത്മകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.