മോദി അധികാരം നിലനിര്‍ത്തുന്നതോടെ യുഎസ്- ഇന്ത്യ ബന്ധം കൂടുതല്‍ ശക്തമാകും. ഒരുമിച്ചുള്ള സുപ്രധാന പ്രവര്‍ത്തനങ്ങള്‍ക്കായി കാത്തിരിക്കുന്നു- ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
വാഷിങ്‍ടണ്‍: തെരഞ്ഞെടുപ്പ് വിജയത്തില്‍ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. മഹത്തായ വിജയമെന്ന് വിശേഷിപ്പിച്ചുകൊണ്ട് ട്വിറ്ററിലൂടെയാണ് ട്രംപ് മോദിക്ക് ആശംസകള്‍ അറിയിച്ചത്.
തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ നരേന്ദ്ര മോദിയെയും ബിജെപിയെയും അഭിനന്ദിക്കുന്നു. മോദി അധികാരം നിലനിര്‍ത്തുന്നതോടെ യുഎസ്- ഇന്ത്യ ബന്ധം കൂടുതല്‍ ശക്തമാകും. ഒരുമിച്ചുള്ള സുപ്രധാന പ്രവര്‍ത്തനങ്ങള്‍ക്കായി കാത്തിരിക്കുന്നു- ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
ബിജെപിയുടെ വിജയത്തില്‍ മോദിയെ അഭിനന്ദിച്ച് നിരവധി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഈദ് രാജാവ്, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരും മോദിക്ക് ആശംസകള്‍ അറിയിച്ചു.
Scroll to load tweet…
