ജയലളിതയുടെ യഥാര്‍ത്ഥ പിന്‍ഗാമികളെന്ന് അവകാശപ്പെട്ടാണ് ടിടിവി ദിനകരന്‍റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം വോട്ട് തേടുന്നത്

ചെന്നൈ: ആര്‍.കെ.നഗര്‍ ഉപതെരഞ്ഞടെുപ്പില്‍ നേടിയ വിജയം ലോക്സഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ടി.ടി.വി.ദിനകരന്‍റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം. തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച 'സമ്മാനപൊതി' ചിഹ്നവുമായാണ് ടി.ടി.വി. വോട്ട് തേടുന്നത്. അണ്ണാ ഡിഎംകെ വോട്ടുകള്‍ പാർട്ടിക്ക് കിട്ടുമെന്ന് ടി.ടി.വി.ദിനകരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

ജയലളിതയുടെ യഥാര്‍ത്ഥ പിന്‍ഗാമികളെന്ന് അവകാശപ്പെട്ടാണ് ടിടിവി ദിനകരന്‍റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം വോട്ട് തേടുന്നത്. നടന്‍ ശരത് കുമാറിന്‍റെ സമത്വ മക്കള്‍ കക്ഷിയും എസ്ഡിപിഎൈയും ദിനകരനെ പിന്തുണയ്ക്കുന്നു.അമ്മ മക്കള്‍ മുന്നേറ്റ കഴകം സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനായി മണ്ഡലങ്ങളില്‍ നേരിട്ട് എത്തി സാന്നിദ്ധ്യമറിയുക്കയാണ് ദിനകരന്‍. ലോക്സഭയ്ക്കൊപ്പം നടക്കുന്ന 18 നിയമസഭാ മണ്ഡലങ്ങളിലും കരുത്ത് കാട്ടുകയാണ് ലക്ഷ്യം

തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച സമ്മാനപൊതി ജയലളിതയുടെ സേവനങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നതെന്ന് ദികരന്‍ അവകാശപ്പെടുന്നു. ഡിഎംകെയ്ക്കൊപ്പം ഇപിഎസ് ഒപിഎസ് പക്ഷത്തെ അഴിമതിയും ദിനകരന്‍ പ്രചാരണ വിഷയമാക്കുന്നു. ഈ തിരഞ്ഞടുപ്പോടെ ഇപിഎസ് ഒപിഎസ് പക്ഷം തകരുമെന്നാണ് ദിനകരന്‍റെ ആരോപണം. അമ്മ മക്കള്‍ മുന്നേറ്റ കഴകം നേടുന്ന വോട്ട് അണ്ണാഡിഎംകെയുടെ വോട്ട് ബാങ്കില്‍ തന്നെയാണ് വിള്ളല്‍ വീഴ്ത്തുന്നത്