Asianet News MalayalamAsianet News Malayalam

എംപിയുടെ വികസന വാദങ്ങൾ തട്ടിപ്പ്; ജോയ്സ് ജോർജിനെതിരെ യുഡിഎഫ്

കേന്ദ്രം ഭരണാനുമതി നൽകാത്ത ശബരിമല പളനി ദേശീയപാത എംപിയുടെ വികസന പദ്ധതികൾ വിവരിക്കുന്ന പുസ്തകത്തിൽ ഉൾപ്പെടുത്തിയതിനെതിരെയാണ് പ്രതിഷേധം

udf against joice george mp's election manifesto
Author
Idukki, First Published Apr 21, 2019, 6:57 AM IST

ഇടുക്കി: ഇടുക്കിയിൽ ജോയ്സ് ജോർജ് എംപി നടത്തിയെന്ന് അവകാശപ്പെടുന്ന വികസനം തട്ടിപ്പെന്ന ആരോപണവുമായി യുഡിഎഫ്. കേന്ദ്രം ഭരണാനുമതി നൽകാത്ത ശബരിമല പളനി ദേശീയപാത എംപിയുടെ വികസന പദ്ധതികൾ വിവരിക്കുന്ന പുസ്തകത്തിൽ ഉൾപ്പെടുത്തിയതിനെതിരെയാണ് പ്രതിഷേധം. എന്നാൽ, ദേശീയപാതയ്ക്ക് കേന്ദ്രം തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ടെന്നാണ് ജോയ്സ് ജോർജിന്‍റെ വാദം.

ഇടുക്കി ലോക്സഭ മണ്ഡലത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 4,750 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയെന്നാണ് ജോയ്സ് ജോർ‍ജ് എംപിയുടെ അവകാശവാദം. ഇടുക്കിയിൽ രണ്ടാംവട്ടം ജനവിധി തേടുന്ന ജോയ്സും ഇടതുപക്ഷവും ഈ വികസന പ്രവർത്തനങ്ങൾ വിവരിച്ചാണ് വോട്ട് തേടുന്നത്. തമിഴ്നാട്ടിൽ നിന്ന് ശബരിമലയിലേക്കുള്ള യാത്ര എളുപ്പമാക്കുന്ന പളനി_പന്പ തീ‍ർത്ഥാടന ഹൈവേയാണ് വികസന പദ്ധതികളിൽ മുന്പൻ. 377 കിലോമീറ്റർ ദൂരം വരുന്ന ദേശീയപാതയ്ക്ക് ചെലവ് വകയിരുത്തിയിരിക്കുന്നത് 2,150 കോടി രൂപയാണ്.

ഇക്കാര്യങ്ങളൊന്നും നടക്കാത്തതിനാൽ കടലാസ് പദ്ധതി മാത്രമാണ് ശബരിമല_പളനി ദേശീയപാതയെന്ന് വിവരാവകാശ രേഖ മുൻനി‍ർത്തി യുഡിഎഫ് ആരോപിക്കുന്നു. പരസ്യ പ്രചാരണം അവസാനിക്കാനിരിക്കെ ഉയരുന്ന ആരോപണ പ്രത്യാരോപണങ്ങൾ തെരഞ്ഞെടുപ്പിൽ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫും എൽഡിഎഫും.

Follow Us:
Download App:
  • android
  • ios