എല്‍ ഡി എഫ് സ്ഥാനാർത്ഥി വി പി  സാനുവിനെതിരെ കളക്ടർക്ക് യു ഡി എഫ് പരാതി നൽകി.  '1000 നല്ല ദിനങ്ങൾ' എന്ന ബ്രോഷർ വോട്ടഭ്യർത്ഥനക്കൊപ്പം വിതരണം ചെയ്തെന്നാണ് പരാതി. 

മലപ്പുറം: മലപ്പുറത്തെ എല്‍ ഡി എഫ് സ്ഥാനാർത്ഥി വി പി സാനുവിനെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘന ആരോപണവുമായി യു ഡി എഫ്. സാനുവിനെതിരെ റിട്ടേണിംഗ് ഓഫീസർ കൂടിയായ കളക്ടർക്ക് യു ഡി എഫ് പരാതി നൽകി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പി ആര്‍ ഡി പുറത്തിറക്കിയ '1000 നല്ല ദിനങ്ങൾ' എന്ന ബ്രോഷർ വോട്ടഭ്യർത്ഥനക്കൊപ്പം വിതരണം ചെയ്തെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. ബ്രോഷറിന്‍റെ പകർപ്പുകൾപ്പെടെ ജില്ലാ കളക്ടർക്ക് യു ഡി എഫ് പരാതി നൽകി. ആരോപണം തെറ്റാണെന്ന് എല്‍ ഡി എഫ് മലപ്പുറം മണ്ഡലം കമ്മിറ്റി പ്രതികരിച്ചു.