തിരുവനന്തപുരം: കള്ളവോട്ടിനെ തുടർന്ന് റീ പോളിംഗ് ഏർപ്പെടുത്തിയ സംഭവത്തിൽ എൽഡിഎഫിനെയും യുഡിഎഫിനെയും വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള.

റീപോളിംഗിന്  എൽഡിഎഫും യുഡിഎഫും ഒരുപോലെ ഉത്തരവാദികളാണ്. ന്യൂനപക്ഷങ്ങളിൽ അനാവശ്യ ഭീതി പരത്തി കൂടെ നിർത്താറുള്ള സിപിഎം തന്ത്രം ഇത്തവണ യുഡിഎഫും ഉപയോഗിക്കുകയാണ്. ഇതിലെ നിരാശയാണ് പർദ്ദ വിഷയത്തിൽ സിപിഎം നേതാക്കളുടെ നിലപാടിൽ വ്യക്തമാവുന്നതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

കള്ളവോട്ട് സംബന്ധിച്ച് ഇപ്പോൾ കണ്ടെത്തിയത് മഞ്ഞു മലയുടെ ഒരറ്റം മാത്രമാണെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പി കെ കൃഷ്ണദാസും ആരോപിച്ചു.

ബൂത്ത് പിടുത്തത്തിന് സമാനമായ നടപടികളാണ് സിപിഎമ്മും കോൺഗ്രസും നടത്തിയതെന്നും ജനാധിപത്യ പ്രക്രിയ അട്ടിമറിച്ചതിന് ഇരു പാർട്ടികളും ജനങ്ങളോട് മാപ്പ് പറയണമെന്നും പി കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു.

കള്ളവോട്ട് തടയാനായി കുറ്റമറ്റ രീതിയിലുള്ള പുതിയ സംവിധാനം ഏർപ്പെടുത്താൻ  തെരഞ്ഞെടുപ്പ്  കമ്മീഷൻ തയ്യാറാകണമെന്നും  പി കെ കൃഷ്ണദാസ് പറഞ്ഞു.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.