ഉറച്ച കോട്ടയെന്ന് ഇടത് മുന്നണി കരുതിയിരുന്ന ആറ്റിങ്ങലിലാണ് അടൂര്‍ പ്രകാശ് മുന്നേറുന്നത് 

തിരുവനന്തപുരം; ആറ്റിങ്ങൽ മണ്ഡലത്തിൽ അടൂര്‍ പ്രകാശിന്‍റെ മുന്നേറ്റം. വോട്ടെണ്ണലിന്‍റെ തുടക്കത്തിൽ പോസ്റ്റൽ വോട്ട് എണ്ണിയപ്പോൾ മാത്രമാണ് സിറ്റിംഗ് എംപി സമ്പത്തിന് ലീഡ് നിലനിര്‍ത്താൻ കഴിഞ്ഞത്. അതിന് ശേഷം ഉള്ള ആദ്യ മണിക്കൂറിലെല്ലാം ലീഡ് നിലനിര്‍ത്തുന്നത് അടൂര്‍ പ്രകാശാണ്. പത്എത്ണ്ണാ ശതമാനം വോട്ടെണ്ണി തീരാറാകുമ്പോൾ എണ്ണായിരത്തിനടുത്ത് വരെ ലീഡാണ് അടൂര്‍ പ്രകാശ് നേടിയത്. 

വോട്ടര്‍ പട്ടികയിലെ ക്രമക്കേടും ഇരട്ട വോട്ട് അടക്കമുള്ള ആരോപണങ്ങളുമെല്ലാം യുഡിഎഫ് ഉന്നയിച്ച മണ്ഡലമാണ് ആറ്റിങ്ങൽ. ബിജപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രൻ തുടക്കം മുതൽ മൂന്നാം സ്ഥാനത്താണ് .