Asianet News MalayalamAsianet News Malayalam

കാത്തിരിപ്പിന്‍റെ നീളം കൂടിയെങ്കിലും നോമ്പ് കാലത്തെ വിശ്രമം അനുഗ്രഹമായെന്ന് കുഞ്ഞാലിക്കുട്ടി

രാജ്യത്തിന്‍റെ തലവര അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. കൊടും ചൂടിൽ നാടിളക്കിയുള്ള പ്രചാരണത്തിന് ശേഷം സ്ഥാനാർത്ഥികൾ എവിടെയായിരുന്നു. കൂട്ടലും കിഴിക്കലുമായി കഴിയുകയായിരുന്നോ നേതാക്കൾ ? കേൾക്കാം ആ യമണ്ടൻ വോട്ടുകഥകൾ.

udf candidate Kunhalikutty says its good to have free time during ramzan
Author
Malappuram, First Published May 21, 2019, 10:43 PM IST

മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ  ഫലം അറിയാൻ ഒരു മാസം കാത്തിരിക്കേണ്ടി വന്നതിനെ പറ്റിയാണ് യമണ്ടൻ വോട്ടുകഥയിൽ മലപ്പുറത്തെ യുഡിഎഫ് സ്ഥാനാർത്ഥി കുഞ്ഞാലിക്കുട്ടി സംസാരിച്ചത്.  വി പി സാനുവിനെ കളത്തിലിറക്കി സിപിഎം മത്സരം കടുപ്പിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞ തവണത്തേതിനേക്കാൾ മികച്ച വിജയത്തോടെ മലപ്പുറത്ത് നിന്നും ദില്ലിക്ക് വണ്ടികയറുമെന്ന ഉറച്ച വിശ്വാസത്തിലാണ് കുഞ്ഞാലിക്കുട്ടി.

കാത്തിരിപ്പിന്‍റെ നീളം ഇത്തിരി കൂടിപ്പോയെങ്കിലും വാശിയേറിയ പ്രചാരണത്തിന് ശേഷം നോമ്പ് കാലത്ത് വിശ്രമിക്കാൻ കഴിഞ്ഞത് വലിയ അനുഗ്രമായെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായം.

ഇത്തവണ വിശ്രമിക്കാൻ ധാരാളം സമയം കിട്ടി. നാട്ടിലൊക്കെ നോമ്പ് കാലത്ത് മറ്റ് പരിപാടികൾക്ക് പകരം ധാരാളമായി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കാറുള്ളത്. ഒഴിവു സമയങ്ങളിലും അത്തരം പ്രവർത്തനങ്ങളിൽ വ്യാപൃതനാവാൻ കഴിഞ്ഞത് വലിയ അനുഗ്രഹമായെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ഒരു യുഡിഎഫുകാരനും ആശങ്കയില്ല യുഡിഎഫിന് വളരെ നല്ല കാലമാണ് കഴിഞ്ഞുപോയത് അതിനാൽ വിജയം നേടുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Follow Us:
Download App:
  • android
  • ios