Asianet News MalayalamAsianet News Malayalam

ഒളിക്യാമറ വിവാദം തിരിച്ചടിയായില്ല; ലീഡ് ഉയര്‍ത്തി കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി

രണ്ടാം സ്ഥാനത്ത് ബിജെപിയുടെ പ്രകാശ് ബാബുവാണ് ലീഡില്‍ നില്‍ക്കുന്നത്. മൂന്നാം സ്ഥാനത്ത് മാത്രമാണ് എല്‍ഡിഎഫിന്റെ എ പ്രദീപ് കുമാറുള്ളത്

udf candidate mk raghavan takes lead in calicut
Author
Trivandrum, First Published May 23, 2019, 9:44 AM IST

കോഴിക്കോട്: ഒളിക്യാമറാ വിവാദത്തില്‍ ചര്‍ച്ചകളില്‍ നിറഞ്ഞുനിന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്‍ കോഴിക്കോട് വ്യക്തമായ ലീഡില്‍ തുടരുന്നു. 15,000ത്തിലധികം വോട്ടുകള്‍ക്കാണ് രാഘവന്‍ മുന്നിട്ടുനില്‍ക്കുന്നത്. 

രണ്ടാം സ്ഥാനത്ത് ബിജെപിയുടെ പ്രകാശ് ബാബുവാണ് ലീഡില്‍ നില്‍ക്കുന്നത്. മൂന്നാം സ്ഥാനത്ത് മാത്രമാണ് എല്‍ഡിഎഫിന്റെ എ പ്രദീപ് കുമാറുള്ളത്. 

തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്ത സംഘത്തോട്, പണം കൈമാറാന്‍ തന്റെ ഓഫീസുമായി ബന്ധപ്പെടാന്‍ രാഘവന്‍ ആവശ്യപ്പെടുന്നിതന്റെ ദൃശ്യങ്ങളാണ് ഒരു ഹിന്ദി ചാനല്‍ പുറത്തുവിട്ടത്. ഇത് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടിയാകുമെന്നായിരുന്നു പൊതുവില്‍ വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ വോട്ടെണ്ണലിന്റെ രണ്ടാം മണിക്കൂര്‍ പിന്നിടുമ്പോള്‍ രാഘവന്‍ ലീഡ് ഉറപ്പിക്കുക തന്നെയാണ് ചെയ്യുന്നത്. 

Follow Us:
Download App:
  • android
  • ios