പാലക്കാട്: എല്‍ഡിഎഫിന്റെ ഉറച്ച സീറ്റുകളിലൊന്നായ പാലക്കാട് മണ്ഡലത്തില്‍ എം ബി രാജേഷിനെ പിന്നിലാക്കിക്കൊണ്ട് യുഡിഎഫിന്റെ വി കെ ശ്രീകണ്ഠന്‍ ലീഡ് നേടുന്നു. ഏഴായിരത്തിലധികം വോട്ടുകളുടെ ലീഡിലാണ് നിലവില്‍ ശ്രീകണ്ഠന്‍ നേടിയിരിക്കുന്നത്.

വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ എം ബി രാജേഷിന് തന്നെയായിരുന്നു ലീഡ് ഉണ്ടായിരുന്നത്. പിന്നീട് നില മാറിമറിയുകയായിരുന്നു. കഴിഞ്ഞ ആറ് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലായി എല്‍ഡിഎഫിന്റെ സ്ഥിരം സീറ്റാണ് പാലക്കാട്. ഇതില്‍ 2009 മുതല്‍ എം ബി രാജേഷ് തന്നെയായിരുന്നു വിജയിച്ചത്.