Asianet News MalayalamAsianet News Malayalam

കേരളത്തില്‍ യുഡിഎഫ് തരംഗമെന്ന് പ്രവചിച്ച് സര്‍വേ

കേരളത്തില്‍ തിരുവനന്തപുരം സീറ്റില്‍ എന്‍ഡിഎ ലോക്സഭയിലേക്ക് ആദ്യ അക്കൗണ്ട് തുറക്കുമെന്നും സര്‍വേ പറയുന്നു.

UDF in 14 seats, LDF in 5 and NDA in T'vm, predicts ac nielsen opinion poll
Author
Kerala, First Published Apr 9, 2019, 6:02 AM IST

തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫ് അനുകൂല തരംഗം ഉണ്ടാകുമെന്ന് പ്രവചിച്ച് എസി നീല്‍സണ്‍ സര്‍വേ. മലയാളത്തിലെ ഒരു വാര്‍ത്ത ചാനലുമായി സഹകരിച്ച് നടത്തിയ സര്‍വേയില്‍ കേരളത്തില്‍ തിരുവനന്തപുരം സീറ്റില്‍ എന്‍ഡിഎ ലോക്സഭയിലേക്ക് ആദ്യ അക്കൗണ്ട് തുറക്കുമെന്നും പറയുന്നു. യുഡിഎഫിന് 14 സീറ്റാണ് ലഭിക്കുക. എല്‍ഡിഎഫ് 5 സീറ്റില്‍ ഒതുങ്ങുമെന്ന് സര്‍വേ പറയുന്നു.

വിവിധ മണ്ഡലങ്ങളിലെ പ്രവചനം ഇങ്ങനെ , കാസര്‍കോട് 43 ശതമാനം വോട്ട് നേടി യുഡിഎഫ് പിടിച്ചെടുക്കും. കണ്ണൂരില്‍ 47 ശതമാനം വോട്ട് നേടി പിടിച്ചെടുക്കുമ്പോള്‍ വയനാട്ടില്‍ രാഹുല്‍ഗാന്ധി മികച്ച വിജയം നേടുമെന്നാണ് പ്രവചനം. വടകര, കോഴിക്കോട് മണ്ഡലങ്ങള്‍ എല്‍ഡിഎഫ് നേടും. പൊന്നാനി മലപ്പുറം എന്നീ സീറ്റുകള്‍ യുഡിഎഫ് നിലനിര്‍ത്തും. തൃശ്ശൂരില്‍ 39 ശതമാനം വോട്ടിന്‍റെ ബലത്തില്‍ യുഡിഎഫ് പിടിച്ചെടുക്കും. 

ആലത്തൂരില്‍ എല്‍ഡിഎഫിനാണ് സാധ്യത. പാലക്കാട് എല്‍ഡിഎഫ് വിജയം നേടും. ഇടുക്കിയില്‍ യുഡിഎഫാണ് വിജയിക്കുക. പത്തനംതിട്ടയില്‍ യുഡിഎഫിനാണ് വിജയസാധ്യത. 32 ശതമാനം വോട്ട് പിടിക്കുന്ന കോണ്‍ഗ്രസിന് പിന്നില്‍ ഇവിടെ 31 ശതമാനം വോട്ട് നേടി എന്‍ഡിഎ ഉണ്ട്. എറണാകുളത്ത് യുഡിഎഫ് വിജയം ആവര്‍ത്തും. ചാലക്കുടി യുഡിഎഫ് തിരിച്ചുപിടിക്കും എന്നാണ് സര്‍വേ പറയുന്നത്.

മാവേലിക്കരയില്‍ യുഡിഎഫ് വന്‍ വിജയം നേടും എന്ന് പ്രചരിക്കുന്ന സര്‍വേ ഈ വിജയം തൊട്ടടുത്ത മണ്ഡലമായ ആലപ്പുഴയിലും യുഡിഎഫ് ആവര്‍ത്തുക്കും എന്നാണ് സര്‍വേ പറയുന്നത്. ആറ്റിങ്ങല്‍ എല്‍ഡിഎഫ് ജയിക്കുമ്പോള്‍ കൊല്ലം യുഡിഎഫ് നിലനിര്‍ത്തും. തിരുവനന്തപുരത്ത് എന്‍ഡിഎ അക്കൗണ്ട് തുറക്കും.

വിവിധ ചോദ്യങ്ങള്‍ക്ക് ജനകീയ അഭിപ്രായങ്ങളും സര്‍വേ രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രകടനം വളരെ മോശമെന്ന് അഭിപ്രായ സര്‍വെയില്‍ പങ്കെടുത്ത 57 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയായി പിണറായിയുടെ പ്രകടനം വളരെ നല്ലതെന്ന് 32 ശതമാനം അഭിപ്രായപ്പെട്ടപ്പോള്‍ വളരെ മോശമെന്ന് 24 ശതമാനമാണ് പറഞ്ഞത്. 

മേശമെന്ന് എട്ട് ശതമാനവും ശരാശരിയെന്ന് 21 ശതമാനവും പറഞ്ഞപ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രകടനം വളരെ നല്ലതെന്ന് 31 ശതമാനവും ശരാശരിയെന്ന് 17 ശതമാനവും പറഞ്ഞപ്പോള്‍ നല്ലതെന്ന് 13 ശതമാനവും മോശമെന്ന് 16 ശതമാനം അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ പ്രകടനം വളരെ മോശമെന്ന് അഭിപ്രായപ്പെട്ടത് 22 ശതമാനമാണ്.

Follow Us:
Download App:
  • android
  • ios