തിരുവനന്തപുരം: ലോക്സഭാ വോട്ടെടുപ്പ് ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് യുഡിഎഫിന് വ്യക്തമായ ലീഡ്. കണ്ണൂരിലും മാവേലിക്കരയിലും  മാത്രമാണ് എല്‍ഡിഎഫ് നിലവില്‍ ലീഡ് ചെയ്യുന്നത്. ബാക്കി 18 സീറ്റിലും എല്‍ഡിഎഫ് ലീഡ് ചെയ്യുകയാണ്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് 15000 കടന്നു. 

ഇടതുകോട്ടകളായ ആലത്തൂരിലും ആറ്റിങ്ങലിലും പാലക്കാടും കാസര്‍കോടും  യുഡിഎഫ് ആണ് ലീഡ് പിടിച്ചത് ഇടത് ക്യാംപില്‍ അങ്കലാപ്പ് സൃഷ്ടിച്ചിട്ടുണ്ട്. പത്തനംതിട്ടയിലും, തിരുവനന്തപുരത്തും  എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഈ രണ്ട് സീറ്റുകളിലും ഇപ്പോള്‍ എന്‍ഡിഎ ആണ് രണ്ടാം സ്ഥാനത്ത്. തിരുവനന്തപുരത്ത് ശശി തരൂര്‍ ലീഡ് ക്രമമായി ഉയര്‍ത്തുകയാണ്.