ബിജെപിയുടെ നിലപാട് പൊള്ളയാണെണെന്ന് ജനം തിരിച്ചറിഞ്ഞതിന്‍റെ പ്രതിഫലനം കൂടി തെരഞ്ഞെടുപ്പിൽ കാണുമെന്നും യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ

വടകര: വടകരയിൽ വിജയം ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. ന്യൂനപക്ഷ ഏകീകരണം യുഡിഎഫിനെ തുണയ്ക്കുമെന്നും കൊലപാതക രാഷ്ട്രീയത്തിനെതിരായുള്ള വികാരം വടകരയിലുണ്ടായെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംസ്‌ഥാനത്തെ പൊതുവിലെ സാഹചര്യം യുഡിഎഫിന് അനുകൂലമാണ്.ശബരിമല വിഷയത്തിൽ കോൺഗ്രസ് എടുത്ത നിലപാട് ജനങ്ങൾ അംഗീകരിച്ചു. അതിനനുസരിച്ച് വോട്ട് ചെയ്യുകയും ചെയ്തു. ബിജെപിയുടെ നിലപാട് പൊള്ളയാണെണെന്ന് ജനം തിരിച്ചറിഞ്ഞതിന്‍റെ പ്രതിഫലനം കൂടി തെരഞ്ഞെടുപ്പിൽ കാണുമെന്നും യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ പറഞ്ഞു. ബിജെപി വോട്ട് മറിച്ചു എന്ന സിപിഎം ആരോപണത്തിൽത്തെന്നെ അവരുടെ പരാജയ ഭീതി വെളിവാകുന്നുണ്ടെന്നും മുരളീധരൻ പറഞ്ഞു