Asianet News MalayalamAsianet News Malayalam

ഡിഗ്രി വിവാദം: തന്നെ അപമാനിക്കുന്നത് രാഹുൽ ഗാന്ധിയെ സംരക്ഷിക്കാനെന്ന് സ്മൃതി ഇറാനി

സ്മൃതി ഇറാനി ഇത്തവണത്തെ നാമനിർദ്ദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ ഡിഗ്രി പാസായിട്ടില്ലെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഡിഗ്രി പാസായിട്ടുണ്ടെന്നുമാണ് കാണിച്ചത്

union minister smrithi irani's response on her degree certificate controversy
Author
Delhi, First Published Apr 12, 2019, 2:05 PM IST

ദില്ലി: ഡിഗ്രി വിവാദത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. തന്നെ അപമാനിക്കുന്നത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ സംരക്ഷിക്കാനാണെന്ന് സ്മൃതി ഇറാനി പറഞ്ഞു. വിവാദം കോൺഗ്രസ് നിർമ്മിതമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 

കേന്ദ്രമന്ത്രി സ്മൃതി ഇറാനി നാമനിർദ്ദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ ഡിഗ്രി പാസായിട്ടില്ലെന്നാണ് കാണിച്ചിരിക്കുന്നത്. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിന്‍റെ സമയത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ ഡിഗ്രി പാസായിട്ടുണ്ട് എന്നാണ് സ്മൃതി ഇറാനി പറഞ്ഞിരിക്കുന്നതെന്നും ഇത് ക്രിമിനൽ കുറ്റമാണെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു. 

തെരഞ്ഞെടുപ്പ് കമ്മീഷനെ കേന്ദ്രമന്ത്രി തെറ്റിദ്ധരിപ്പിച്ചുവെന്നാണ് കോൺഗ്രസിന്‍റെ ആരോപണം. കോൺഗ്രസ് ദേശീയ വക്താവ് പ്രിയങ്ക ചതുർവേദിയാണ് വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് സ്മൃതി ഇറാനി തെരഞ്ഞെടുപ്പ് കമ്മീഷനോട് കള്ളം പറഞ്ഞെന്ന ആരോപണം തെരഞ്ഞെടുപ്പ് വിഷയമായി ഉയർത്തിയത്.

 

Follow Us:
Download App:
  • android
  • ios