Asianet News MalayalamAsianet News Malayalam

കർഷകരും യുവാക്കളും കടുത്ത രോഷത്തില്‍; ഉത്തർപ്രദേശിലെ ജനങ്ങൾ മോദിയെ പുറത്താക്കുമെന്ന് അജിത് സിംഗ്

2013 ൽ ഈ മുസഫര്‍ നഗറിൽ സാമുദായിക കലഹമുണ്ടായി. വെറുപ്പിന്‍റെ രാഷ്ട്രീയമാണ് ഇവിടെയും ഇന്ത്യയൊട്ടാകെയും ബി ജെപി പ്രചരിപ്പിക്കുന്നത് . അതിവിടത്തെന്ന കുഴിച്ചു മൂടാനാണ് താന്‍ സ്ഥാനാര്‍ഥിയായതെന്ന് അജിത് സിങ്

up will vote against modi, farmers and youths are not happy says RLD chief ajith singh
Author
Muzaffarnagar, First Published Apr 9, 2019, 10:35 AM IST

മുസഫര്‍ നഗര്‍: ഉത്തര്‍ പ്രദേശിലെ ജനങ്ങള്‍ നരേന്ദ്രമോദിയെ ഭരണത്തിൽ നിന്ന് പുറത്താക്കുമെന്ന് ആര്‍ എൽ ഡി അധ്യക്ഷൻ അജിത് സിങ്ങ് . ദേശ സുരക്ഷ അടക്കമുളള മോദിയുടെ അജണ്ടകള്‍ ചര്‍ച്ചയാകുന്നത് ടെലിവിഷൻ സ്ക്രീനിൽ മാത്രമാണ് . കര്‍ഷകരും യുവാക്കളും കടുത്ത രോഷത്തിലാണെന്ന് അജിത് സിങ് പറഞ്ഞു . 

ബി ജെ പിയുടെ വെറുപ്പിന്‍റെ രാഷ്ട്രീയം കുഴിച്ചു മൂടാനാണ് 2013 ൽ കലാപമുണ്ടായ മുസഫര്‍ നഗറിൽ താന്‍ മല്‍സരിക്കുന്നതെന്നും അജിത് സിങ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 2013 ൽ ഈ മുസഫര്‍ നഗറിൽ സാമുദായിക കലഹമുണ്ടായി. വെറുപ്പിന്‍റെ രാഷ്ട്രീയമാണ് ഇവിടെയും ഇന്ത്യയൊട്ടാകെയും ബി ജെപി പ്രചരിപ്പിക്കുന്നത് . അതിവിടത്തെന്ന കുഴിച്ചു മൂടാനാണ് താന്‍ സ്ഥാനാര്‍ഥിയായത്.  

കലാപത്തിന്‍റെ ഫലമെന്തെന്ന് ഇവിടെയുള്ളവര്‍ക്ക് അറിയാം. വികസനം തടസപ്പെട്ട നിലയിലാണ്. ഇവിടെ രൂപപ്പെട്ട ഭിന്നത പരിഹരിക്കാനുള്ള ശ്രമങ്ങള്‍ 2013ല്‍ തന്നെ താന്‍ തുടങ്ങിയെന്നും  അജിത് സിങ് പറയുന്നു. പ്രസംഗങ്ങള്‍ നടത്തുകയല്ല ഇതിനായി ചെയ്തത്. ഇരു കൂട്ടരെയും പരസ്പരം സംസാരിപ്പിക്കാൻ ശ്രമിച്ചു. നിരന്തര ശ്രമത്തിനൊടുവില്‍ അകന്നു പോയവര്‍ തമ്മിൽ സംസാരിച്ചു . കൈരാന ഉപതിരഞ്ഞെടുപ്പോടെ അത് പരിഹരിച്ചുവെന്നാണ് അജിത് സിങ് പറയുന്നു.

Follow Us:
Download App:
  • android
  • ios