ഊര്‍മിളയുടെ താരമൂല്യം കോണ്‍ഗ്രസ് പരമാവധി ഉപയോഗപ്പെടുത്തിയെങ്കിലും ഊര്‍മിള പിന്നിലാകുന്ന കാഴ്ചയാണ് കാണുന്നത്. 

മുംബൈ: ഊര്‍മിള മണ്ഡോത്കറെ മത്സരിപ്പിച്ച് മുംബൈ നോര്‍ത്തില്‍ കോണ്‍ഗ്രസ് അത്ഭുതം പ്രതീക്ഷിച്ചെങ്കിലും യാതൊന്നും നടന്നില്ല. ബിജപിയുടെ ഗോപാല്‍ ഷെട്ടി ലീഡ് ചെയ്യുകയാണ്. ബിജെപിക്ക് വലിയ സ്വാധീനമുള്ള മണ്ഡലമാണ് മുംബൈ നോര്‍ത്ത്. മുംബൈ നോര്‍ത്ത് പിടിക്കാമെന്ന കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ അസ്തമിച്ചിരിക്കുകയാണ്. ഊര്‍മിളയുടെ താരമൂല്യം കോണ്‍ഗ്രസ് പരമാവധി ഉപയോഗപ്പെടുത്തിയെങ്കിലും ഊര്‍മിള പിന്നിലാകുന്ന കാഴ്ചയാണ് കാണുന്നത്. 

2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇതേ മണ്ഡലത്തില്‍ നിന്നും നാലുലക്ഷത്തില്‍ അധികം വോട്ടുകള്‍ നേടിയാണ് ഗോപാല്‍ ഷെട്ടി വിജയിച്ചത്. ഇത്തവണയും മുംബൈ നോര്‍ത്ത് ഗോപാല്‍ ഷെട്ടിയെ കൈവിട്ടിട്ടില്ലെന്ന് തന്നെ പറയാം.