ഡെറാഡൂൺ: ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി സി ഖണ്ഡൂരിയുടെ മകൻ മനീഷ് ഖണ്ഡൂരി കോൺഗ്രസിൽ ചേർന്നു. ഡെറാഡൂണിലെ കോൺഗ്രസ് റാലിക്കിടെ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു മനീഷ് ഖണ്ഡൂരിയുടെ പാർട്ടി പ്രവേശനം.

ബി എസ് ഖണ്ഡൂരി സിറ്റിംങ് എംപിയായിരിക്കുന്ന പൗരി ലോക്സഭാ മണ്ഡലത്തിൽ നിന്ന് മനീഷ് മത്സരിക്കാൻ സാധ്യതയുണ്ട്.ബിജെപിയിൽ നിന്ന് ആരും കോൺഗ്രസിൽ ചേർന്നിട്ടില്ലെന്നും മനീഷ് ഖണ്ഡൂരിയ്ക്ക് ബിജെപിയിൽ അംഗത്വമില്ലെന്നും ബിജെപി ഉത്തരാഖണ്ഡ് പ്രസിഡന്‍റ് അജയ് ഭട്ട് പറഞ്ഞു.

യമകേശ്വർ മണ്ഡലത്തിൽ നിന്ന് മനീഷിന്‍റെ സഹോദരി ഋതു ഖണ്ഡൂരി 2014 ലോക്സഭാ ഇലക്ഷനിൽ ബിജെപി സ്ഥാനാർത്ഥിയായി 20000 വോട്ടിന് ജയിച്ചിരുന്നു.