Asianet News MalayalamAsianet News Malayalam

'നല്ല റോഡുകളില്ല, ശുചിമുറികളില്ല'; വോട്ട് ചെയ്യില്ലെന്ന് ഗ്രാമവാസികള്‍

റോഡുകള്‍ നന്നാക്കാറില്ലാത്തതിനാല്‍ പലപ്പോഴും ഇവിടെ വെള്ളപ്പൊക്കമുണ്ടാകുന്നുവെന്നാണ് ഗ്രാമവാസികളുടെ പ്രധാന പരാതി. 

Uttar Pradesh Village decided not to vote
Author
Lucknow, First Published May 12, 2019, 7:08 PM IST

ലഖ്നൗ: വോട്ട് ചെയ്യാതെ പ്രതിഷേധവുമായി ഉത്തര്‍പ്രദേശിലെ ഒരു കൂട്ടം ഗ്രാമവാസികള്‍. ദൊമരിയാഗന്‍ജ് ലോക്സഭാ മണ്ഡലത്തിലെ ഗ്രാമവാസികളാണ് വോട്ട് ചെയ്യാതെ പ്രതിഷേധം പ്രകടിപ്പിച്ചത്. മൈക്കിലൂടെയെുള്ള പ്രകടനങ്ങളല്ലാതെ ആവശ്യം വരുമ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ സഹായിക്കാറില്ലെന്നാണ് ഗ്രാമവാസികളുടെ പ്രധാന ആരോപണം. 500 ഓളം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 

റോഡുകള്‍ നന്നാക്കാറില്ലാത്തതിനാല്‍ പലപ്പോഴും ഇവിടെ വെള്ളപ്പൊക്കമുണ്ടാകുന്നുവെന്നാണ് ഗ്രാമവാസികളുടെ പ്രധാന പരാതി.  വെള്ളം കയറി എല്ലാം നശിക്കുന്നു. നല്ല ശൗചാലയങ്ങളോ, റോഡുകളോ ഹോട്ടലുകളോ ഇവിടെയില്ലെന്നും ഗ്രാമവാസികള്‍ പറയുന്നു. വോട്ട് ചെയ്യണമെന്ന് ഉദ്യോഗസ്ഥര്‍ ഗ്രാമവാസികളോട് പറഞ്ഞെങ്കിലും തങ്ങളുടെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ഗ്രാമവാസികള്‍.

Follow Us:
Download App:
  • android
  • ios