ആർഎസ്എസിന്‍റേയും ബിജെപിയുടേയും വർഗ്ഗീയതക്കെതിരെ ഏറ്റവും ശക്തമായ നിലപാട് എടുക്കുന്നത് ഇടതുപക്ഷമാണ്. കേന്ദ്രത്തിൽ മതനിരപേക്ഷ സർക്കാർ വരണമെന്നാണ് ഇടതുപക്ഷത്തിന്‍റെ നിലപാട്. അതിന് പത്തനംതിട്ടയിലെ ജനങ്ങൾ അംഗീകാരം നൽകുമെന്ന് പൂർണ്ണ ആത്മവിശ്വാസമുണ്ടെന്നും വീണ ജോർജ്.

പത്തനംതിട്ട: എംഎൽഎ എന്ന നിലയിൽ താൻ നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ വിലയിരുത്തി ഇടതുപക്ഷത്തെ പത്തനംതിട്ടയിലെ ജനങ്ങൾ വീണ്ടും വിജയിക്കുമെന്ന് വീണാ ജോർജ്. പത്തനംതിട്ടയിൽ വർഗ്ഗീയതയ്ക്കെതിരായി ചരിത്ര വിജയം നേടുമെന്ന് നൂറ് ശതമാനം ഉറപ്പാണെന്നും വീണ ജോർജ് പറഞ്ഞു. പ്രചാരണത്തിന്‍റെ അവസാന ദിവസം റോഡ് ഷോയിൽ സജീവമായ പങ്കാളിത്തമാണ് കിട്ടുന്നത്. 

കുടിവെള്ളം, റോഡ് തുടങ്ങിയ ജനങ്ങളുടെ ആവശ്യങ്ങളാണ് തെരഞ്ഞെടുപ്പിൽ ചർച്ചയാകുന്നത്. പത്ത് വർഷം പത്തനംതിട്ട മണ്ഡലം അവഗണിക്കപ്പെട്ടു. അതിനൊരു മാറ്റം കൊണ്ടുവരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് വീണ ജോർജ് പറഞ്ഞു. ആർഎസ്എസിന്‍റേയും ബിജെപിയുടേയും വർഗ്ഗീയതക്കെതിരെ ഏറ്റവും ശക്തമായ നിലപാട് എടുക്കുന്നത് ഇടതുപക്ഷമാണ്. കേന്ദ്രത്തിൽ മതനിരപേക്ഷ സർക്കാർ വരണമെന്നാണ് ഇടതുപക്ഷത്തിന്‍റെ നിലപാട്. അതിന് പത്തനംതിട്ടയിലെ ജനങ്ങൾ അംഗീകാരം നൽകുമെന്ന് പൂർണ്ണ ആത്മവിശ്വാസമുണ്ടെന്നും വീണ ജോർജ് പറഞ്ഞു.