ബോക്സിംഗ് താരം വിജേന്ദർ സിംഗ് സൗത്ത് ഡൽഹിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി .
ദില്ലി: ബിജെപി ഗൗതം ഗംഭീറിനെ ഈസ്റ്റ് ദില്ലിയിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയാക്കിയതിന് പിന്നാലെ മറ്റൊരു കായിക താരത്തെ സൗത്ത് ദില്ലിയിൽ സ്ഥാനാർത്ഥിയാക്കിയിരിക്കുകയാണ് കോൺഗ്രസ്. ഒളിമ്പിക് മെഡൽ ജേതാവ് കൂടിയായ പ്രശസ്ത ബോക്സർ വിജേന്ദർ സിംഗ് കോൺഗ്രസിനായി സൗത്ത് ദില്ലിയിൽ നിന്ന് മത്സരിക്കും.
ആം ആദ്മി പാർട്ടിയുടെ രാഘവ് ഛദ്ദയും ബിജെപിയുടെ രമേഷ് ബിധുരിയുമാണ് ഇലക്ഷൻ റിംഗിലെ വിജേന്ദറിന്‍റെ എതിരാളികൾ. മേയ് 12നാണ് ദില്ലിയിൽ തെരഞ്ഞെടുപ്പ്.
