ജനങ്ങൾക്കൊപ്പം നിന്നിട്ടുള്ള പാർട്ടിയുടെ എളിയ പ്രവർത്തകനെന്ന നിലയിൽ താൻ പ്രവർത്തിച്ച ഇടങ്ങളെല്ലാം ആത്മവിശ്വാസം പകരുന്നുണ്ടെന്ന് വി എൻ വാസവൻ

കോട്ടയം: നൂറ് ശതമാനം അത്മവിശ്വാസമുണ്ടന്നും ഉറച്ച വിജയസാധ്യതയാണുള്ളതെന്നും സിപിഎം കോട്ടയം സ്ഥാനാർത്ഥി വി എൻ വാസവൻ. താൻ പാർലമെന്‍റ് അംഗമല്ലാത്ത കാലത്തും നിയമസഭാംഗമല്ലാത്ത കാലത്തും കോട്ടയത്തെ സജീവ സാന്നിധ്യമായിരുന്നു. നാലര പതിറ്റാണ്ട് കാലത്തെ പൊതുപ്രവർത്തനത്തിൽ എന്തെല്ലാം ജനകീയ പ്രശ്നനങ്ങൾ ഈ ജില്ലയിലും അടുത്ത ജില്ലയിലും ഉണ്ടായിട്ടുണ്ടോ അവിടെയൊക്കെ തന്‍റെ സാന്നിധ്യവും ഉണ്ടായിരുന്നു. ജനങ്ങൾക്കൊപ്പം നിന്നിട്ടുള്ള പാർട്ടിയുടെ എളിയ പ്രവർത്തകനെന്ന നിലയിൽ താൻ പ്രവർത്തിച്ച ഇടങ്ങളെല്ലാം ആത്മവിശ്വാസം പകരുന്നുണ്ടെന്നും വി എൻ വാസവൻ പറഞ്ഞു.

കോട്ടയം മുൻ എംഎൽഎയും നിലവിൽ കോട്ടയം ജില്ലാ സെക്രട്ടറിയുമായ വി എൻ വാസവൻ ആദ്യമായിട്ടാണ് പാർലമെന്‍റിലേക്ക് മത്സരിക്കുന്നത്.