പത്തനംതിട്ട: ശബരിമല പ്രശ്നങ്ങള്‍ക്ക് പിന്നാലെ പി സി ജോര്‍ജ് പരസ്യ പിന്തുണ നല്‍കിയ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് പൂഞ്ഞാര്‍ മണ്ഡലത്തില്‍ നിന്ന് ലഭിച്ചത് 2217 വോട്ടുകള്‍ മാത്രമാണ്. പൂഞ്ഞാർ മണ്ഡലത്തിൽ യുഡിഎഫാണ് ഒന്നാമതുള്ളത്. പി സി ജോർജിന്റെ നിലപാടിന് വലിയ തിരിച്ചടിയാണ് മണ്ഡലത്തിലെ വോട്ടര്‍മാര്‍ നല്‍കിയത്. 

ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് പിന്നാലെ ഏറെ ആകാംഷയോടെ മുന്നണികള്‍ കാത്തിരുന്ന പത്തനംതിട്ടയിലും യുഡിഎഫ് തരംഗം. സിറ്റിങ് എം പി ആന്റോ ആന്റണിയും എല്‍ഡിഎഫിന്റ ആറൻമുള എംഎൽഎ വീണ ജോർജും തമ്മിലുള്ള മല്‍സരത്തിന്റെ ഗതി മാറിയത് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ വരവോടെയായിരുന്നു.

എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജ് സ്വന്തം മണ്ഡലമായ ആറൻമുളയിൽ പോലും പിന്നിലായി. ഇതുവരെയുള്ള വോട്ടെണ്ണൽ ഘട്ടത്തിൽ ഒരിക്കൽ പോലും എൽഡിഎഫിന് മുന്നിലെത്താനായില്ല. കേരളത്തിലെ 20 മണ്ഡലങ്ങളിലും യുഡിഎഫ് വമ്പിച്ച ലീഡ് നിലനിർത്തി മുന്നേറുന്ന കാഴ്ചയാണ് വ്യക്തമാകുന്നത്

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.