ഇടത്, വലത് മുന്നണികളും ബിജെപിയും ബൈപ്പാസ് തങ്ങളുടെ നേട്ടമാണെന്ന് ഉയര്‍ത്തി കാണിക്കുമ്പോഴും സമ്മിശ്ര പ്രതികണമാണ് ഈ പദ്ധതിയെ കുറിച്ച് ജനങ്ങല്‍ക്കിടയില്‍നിന്ന് ഉയരുന്നത്. 

കൊല്ലം: നാലരപതിറ്റാണ്ട് കാത്തിരുന്ന് ഒടുവില്‍ യാഥാര്‍ത്ഥ്യമായ കൊല്ലം ബൈപ്പാസാണ് മണ്ഡലത്തിലെ പ്രധാന തെരഞ്ഞെടുപ്പ് പ്രചാരണ ആയുധങ്ങളിലൊന്ന്. ഇടത്, വലത് മുന്നണികളും ബിജെപിയും ബൈപ്പാസ് തങ്ങളുടെ നേട്ടമാണെന്ന് ഉയര്‍ത്തി കാണിക്കുമ്പോഴും സമ്മിശ്ര പ്രതികണമാണ് ഈ പദ്ധതിയെ കുറിച്ച് ജനങ്ങല്‍ക്കിടയില്‍നിന്ന് ഉയരുന്നത്. 

ബൈപ്പാസുകൊണ്ട് യാതൊരു വിത ഉപയോഗവും ഉണ്ടായില്ലെന്നും ഇപ്പോഴും ഗതാഗത തടസ്സം നീങ്ങിയിട്ടില്ലെന്നുമാണ് ചിലരുടെ പ്രതികരണം. മണിക്കൂറില്‍ അറുപത് കിലോമീറ്ററിന് മുകളില്‍ സ്പീഡില്‍ പോകാനാകില്ലെന്നും ഇത് നാല് വരി പാതയായി നിര്‍മ്മിക്കാമെന്നുമാണ് ചിലര്‍ പറയുന്നത്. എന്നാല്‍ ട്രാഫിക് കുറഞ്ഞെന്നും തിരുവനന്തപുരത്തേക്കും മറ്റും ദൂരയാത്ര ചെയ്യുന്നവര്‍ക്ക് ബൈപ്പാസ് ഗുണം ചെയ്യുമെന്നുമാണ് മറ്റ് ചിലരുടെ അഭിപ്രായം.

മാസങ്ങള്‍ക്ക് മുമ്പാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൊല്ലം ബൈപ്പാസ് ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തത്. അന്ന് മുതല്‍ ബൈപ്പാസ് തങ്ങളുടെ നേട്ടമാണെന്ന് അവകാശപ്പെടുകയാണ് മുന്നണികള്‍. 

പ്രൊഡ്യൂസര്‍: ഷെറിന്‍ വില്‍സണ്‍

ക്യാമറ: ബിജു ചെറുകുന്നം

അവതരണം : കിഷോര്‍ കുമാര്‍