യന്ത്രത്തകരാര്‍ പരിഹരിക്കാനാകാത്തതിനെ തുടര്‍ന്നാണ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി മടങ്ങിയത്. കൊച്ചിയിലെ എറണാകുളം മാർക്കറ്റ് റോഡിലുള്ള സെന്‍റ് മേരീസ് സ്കൂളിൽ ആണ് അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്.

കൊച്ചി: വോട്ടിംഗ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് വോട്ട് ചെയ്യാനെത്തിയ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വോട്ട് ചെയ്യാതെ മടങ്ങി. ഒരു മണിക്കൂറോളം ബൂത്തില്‍ കാത്തുനിന്നതിന് ശേഷവും യന്ത്രത്തകരാര്‍ പരിഹരിക്കാനാകാത്തതിനെ തുടര്‍ന്നാണ് അദ്ദേഹം മടങ്ങിയത്. കൊച്ചിയിലെ എറണാകുളം മാർക്കറ്റ് റോഡിലുള്ള സെന്‍റ് മേരീസ് സ്കൂളിൽ ആണ് അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്.

ബൂത്തിലേക്ക് പുതിയ മെഷീൻ എത്തിച്ച് തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടരുന്നുണ്ടെങ്കിലും വോട്ടിംഗ് ആരംഭിച്ചിട്ടില്ല. ഫാദര്‍ പോള്‍ തേലേക്കാടും ആലഞ്ചേരിക്കൊപ്പമുണ്ടായിരുന്നു. വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ രാവിലെ 8.45 ഓടു കൂടി സമ്മതിദാനാവകാശം രേഖപ്പെടുത്തും. എറണാകുളം മാർക്കറ്റ് റോഡിലുള്ള സെന്റ് മേരീസ് സ്കൂള്‍ തന്നെയാണ് അദ്ദേഹത്തിൻറെ പോളിംഗ് ബൂത്ത്.