പോളിംഗ് ബൂത്തിലെ മേൽക്കൂരയുടെ ഓടുകൾ ഇളകി പറന്നു പോയി. വോട്ടിംഗ് മെഷീനും വിവിപാറ്റും മഴയിൽ നനഞ്ഞു കുതിര്‍ന്നു.

കാസര്‍കോട്: കാസര്‍കോട് ബിരിക്കുളത്ത് കനത്ത മഴയിൽ വോട്ടിംഗ് മെഷീനും വിവിപാറ്റും നനഞ്ഞു. പോളിംഗ് ബൂത്തിന്‍റെ മേൽക്കൂര കനത്ത കാറ്റിൽ പറന്ന് പോയി. കെട്ടിടത്തിനും നാശനഷ്ടങ്ങളുണ്ടായി. ബിരിക്കുളം എ.യു.പി സ്കൂളിൽ ഒരുക്കിയ 180, 181 ബൂത്തുകളിലാണ് വോട്ടിംഗ് യന്ത്രം വരെ മഴ നനച്ചത്.

ധാരാളം വോട്ടര്‍മാരാണ് ബൂത്തിന് മുന്നിൽ വോട്ട് ചെയ്യാൻ കാത്ത് നിന്നിരുന്നത്. തീരദേശ മേഖലയിലടക്കം നിരവധി പേര്‍ വോട്ട് ചെയ്യാനെത്തി. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. 

വോട്ടിംഗ് യന്ത്രം മഴ നനഞ്ഞതിനെ തുടര്‍ന്ന് പോളിംഗ് നിര്‍ത്തി വച്ചിരിക്കുകയാണ്. പകരം സംവിധാനം ഒരുക്കാനും ശ്രമം നടക്കുന്നുണ്ട്.