Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശ്ശൂരും ബിജെപി ജയം ഉറപ്പെന്ന് വിവി രാജേഷ്

2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 2.03 ലക്ഷം വോട്ട് തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ഞങ്ങള്‍ നേടിയിട്ടുണ്ട്. നിലവിലെ 1.50 ലക്ഷം അല്ലെങ്കില്‍ 1.75 ലക്ഷം വോട്ടുകള്‍ അധികമായി നേടിയാല്‍ സുരേഷ് ഗോപിക്ക് അവിടെ ജയിക്കാനാവും

vv rajesh hopefull about grab more seats in kerala says vv rajesh
Author
Thiruvananthapuram, First Published May 20, 2019, 8:40 PM IST

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒന്നിലേറെ മണ്ഡലങ്ങളില്‍ ബിജെപിക്ക് ഉറച്ച വിജയസാധ്യതയുണ്ടെന്ന് പാര്‍ട്ടി വക്താവ് വിവി രാജേഷ്. വോട്ടെടുപ്പിന് ശേഷം പുറത്തു വന്ന എക്സിറ്റ് പോളുകള്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നേക്കും എന്ന പ്രവചിച്ച സാഹചര്യത്തിലാണ് കൂടുതല്‍ സീറ്റുകളും മെച്ചപ്പെട്ട വോട്ടു ശതമാനവും പാര്‍ട്ടി പ്രതീക്ഷിക്കുന്നുണ്ടെന്ന് വിവി രാജേഷ് പറഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച പ്രത്യേക എക്സിറ്റ് പോള്‍ അവലോകന പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു വിവി രാജേഷ്. 

രാജേഷിന്‍റെ വാക്കുകള്‍.... 

ബിജെപിക്ക് ഒരു എംഎല്‍എയും കുറേ ലോക്കല്‍ ബോഡി മെംബര്‍മാരും മാത്രമാണ് നിലവില്‍ കേരളത്തിലുള്ളത്. അത്തരമൊരു സാഹചര്യത്തില്‍ നിന്നാണ് ഞങ്ങള്‍ ലോക്സഭയില്‍ അക്കൗണ്ട് തുറക്കുന്ന അവസ്ഥയിലേക്ക് വരുന്നത്. തിരുവനന്തപുരത്ത് മാത്രമല്ല ശക്തമായ മത്സരം കാഴ്ച വച്ച മറ്റു മണ്ഡലങ്ങളിലും ഞങ്ങള്‍ ഉറച്ച വിജയപ്രതീക്ഷ വച്ചു പുലര്‍ത്തുന്നുണ്ട്.  പത്തനംതിട്ടയില്‍ 1.87 ലക്ഷം വോട്ടുകളാണ് 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ നേടിയിട്ടുണ്ട്.  പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം വച്ചു നോക്കുമ്പോള്‍ രണ്ട് ലക്ഷം വോട്ടുകള്‍ കൂടി നേടിയാല്‍ അവിടെ കെ.സുരേന്ദ്രന്‍ ജയിക്കും. പത്തനംതിട്ടയില്‍ ബിജെപിക്കും കെ.സുരേന്ദ്രനും അനുകൂലമായ ഒരു രാഷ്ട്രീയ സാഹചര്യം ഉണ്ടെന്നാണ് ഞങ്ങളുടെ പൂര്‍ണവിശ്വാസം. ആ അനുകൂല സാഹചര്യം മുതലെടുത്ത് രണ്ട് ലക്ഷത്തിലേറെ വോട്ടുകള്‍ അവിടെ അധികമായി നേടാനാവും എന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. 

2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 2.03 ലക്ഷം വോട്ട് തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ഞങ്ങള്‍ നേടിയിട്ടുണ്ട്. ശക്തമായ ത്രികോണമത്സരം നടക്കുന്ന നിലവിലെ സാഹചര്യത്തില്‍ 1.50 ലക്ഷം അല്ലെങ്കില്‍ 1.75 ലക്ഷം വോട്ടുകള്‍ അധികമായി നേടിയാല്‍ സുരേഷ് ഗോപിക്ക് അവിടെ ജയിക്കാനാവും.   2014-ല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ തിരുവനന്തപുരത്ത് ബിജെപി എത്ര വോട്ട് പിടിക്കും എന്ന് മാത്രമായിരുന്നു എല്ലാ മാധ്യമങ്ങളും ചര്‍ച്ച ചെയ്തത്. എന്നാല്‍ അഞ്ച് വര്‍ഷം കൊണ്ട് സ്ഥിതി മാറി. കേരളത്തിലെ ഒന്നോ രണ്ടോ മണ്ഡലം ഒഴിച്ചു നിര്‍ത്തിയാല്‍ എല്ലായിടത്തും ബിജെപിക്ക് കിട്ടുന്ന വോട്ടുകള്‍ എത്രയെന്ന കാര്യം എല്ലാവരും ചര്‍ച്ച ചെയ്യുന്നു. ഇതൊക്കെ കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥയില്‍ ബിജെപി സൃഷ്ടിച്ച മാറ്റത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

Follow Us:
Download App:
  • android
  • ios