വയനാട് പോലെയുള്ള ഒരു പിന്നോക്ക മണ്ഡലത്തില്‍ രാജ്യം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ രാഹുലിനെ വിജയിപ്പിക്കുമെന്നാണ്  കോണ്‍ഗ്രസ് അണികള്‍ വ്യക്തമാക്കുന്നത്. 

കല്‍പറ്റ: രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഏറെ പ്രതീക്ഷയോടെ വയനാട്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ വന്നതോടെ ഏറെ ആവേശത്തിലാണ് വയനാട് മണ്ഡലത്തിലെ കോണ്‍ഗ്രസ് അണികള്‍. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് പാര്‍ട്ടിയില്‍ ആശയക്കുഴപ്പമില്ല. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ മണ്ഡലത്തിലെ എല്ലാ നേതാക്കളും ഒറ്റക്കെട്ടാണ്. ബൂത്ത് തലത്തില്‍ ഇതിനോടകം പ്രചാരണം ആരംഭിച്ചുവെന്നാണ് മണ്ഡലത്തില്‍ അണികള്‍ പറയുന്നത്.

വയനാട് പോലെയുള്ള ഒരു പിന്നോക്ക മണ്ഡലത്തില്‍ രാജ്യം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ രാഹുലിനെ വിജയിപ്പിക്കുമെന്നാണ് വയനാട്ടിലെ കോണ്‍ഗ്രസ് അണികള്‍ പറയുന്നത്. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് വാര്‍ത്ത വന്നതിന് പിന്നാലെ മണ്ഡലത്തിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ടി സിദ്ദിഖ് അവസാനിപ്പിച്ചിരുന്നു