പ്രവർത്തകരുടെ കാത്തിരിപ്പ് അനന്തമായി നീട്ടരുതെന്ന് മലപ്പുറം ഡിസിസി
സുല്‍ത്താന്‍ ബത്തേരി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വയനാട് ലോക്സഭാ സീറ്റില്‍ എത്രയും പെട്ടെന്ന് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട്-മലപ്പുറം ജില്ലാ ഡിസിസികള്‍ പ്രമേയം പാസ്സാക്കി. ഈ ആവശ്യം ഉന്നയിച്ച് രണ്ട് ജില്ലാ കമ്മിറ്റികളും എഐസിസിക്ക് ഇ-മെയില്‍ അയച്ചിട്ടുണ്ട്.
വയനാട്ടിൽ രാഹുൽ ഗാന്ധിയെ എത്രയും വേഗം സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് മലപ്പുറം ഡിസിസി പ്രമേയം പാസാക്കിയത്. പ്രമേയം രാഹുൽ ഗാന്ധിക്കും AICC ക്കും ഇ- മെയിൽ വഴി അയച്ചു. പ്രവർത്തകരുടെ കാത്തിരിപ്പ് അനന്തമായി നീട്ടരുതെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മലപ്പുറം ഡിസിസി അധ്യക്ഷന്‍ വിവി പ്രകാശന്‍ വ്യക്തമാക്കി.
