Asianet News MalayalamAsianet News Malayalam

ഇതൊരു പ്രധാന തെരഞ്ഞെടുപ്പാണ്; നമ്മൾ പോരാടുന്നത് ജനാധിപത്യത്തെ സംരക്ഷിക്കാൻ- പ്രിയങ്ക ​ഗാന്ധി

ദില്ലിയിലെ സർദാർ പട്ടേൽ വിദ്യാലയിലാണ് ഭർത്താവ് റോബർ വദ്രയ്ക്കൊപ്പം വോട്ട് രേഖപ്പെടുത്താൻ പ്രിയങ്ക എത്തിയത്. 

we are fighting to save democracy says priyanka gandhi
Author
Delhi, First Published May 12, 2019, 1:19 PM IST

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ട പോളിങ് വിവിധ മണ്ഡലങ്ങളിലായി പുരോ​ഗമിക്കുകയാണ്. ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് ഈ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നതിനു വേണ്ടി നിരവധി പേർ ബൂത്തുകളിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധിയും തന്റെ സമ്മതിദാനാവകാശം രേഖപ്പെടുത്തി. 

'യഥാർത്ഥത്തിൽ ഇതൊരു പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണ്. കാരണം നമ്മൾ പോരാടുന്നത് രാജ്യത്തെ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. അത് നമ്മുടെ മനസ്സിൽ എപ്പോഴും ഉണ്ടാകണം. ഞാൻ എന്റെ വോട്ട് രേഖപ്പെടുത്തി'- പ്രിയങ്ക വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ദില്ലിയിലെ സർദാർ പട്ടേൽ വിദ്യാലയിലാണ് ഭർത്താവ് റോബർ വദ്രയ്ക്കൊപ്പം വോട്ട് രേഖപ്പെടുത്താൻ പ്രിയങ്ക എത്തിയത്. 

Follow Us:
Download App:
  • android
  • ios