നിലവിലെ എംപിയായ കെ സി വേണുഗോപാൽ മണ്ഡലത്തിൽ ഒന്നും ചെയ്തില്ലെന്നും എ എം ആരിഫ് ആലപ്പുഴയിൽ പറഞ്ഞു. 

ആലപ്പുഴ: ലോക്സഭാ തെരഞ്ഞടുപ്പിൽ പാർട്ടി ആവശ്യപ്പെടുകയാണെങ്കിൽ ആലപ്പുഴയിൽ മൽസരിക്കാൻ തയ്യാറാണെന്ന് എ എം ആരിഫ് എംഎൽഎ. ആലപ്പുഴ മണ്ഡലത്തിൽ എൽഡിഎഫ് മികച്ച വിജയം നേടും. നിലവിലെ എംപിയായ കെ സി വേണുഗോപാൽ മണ്ഡലത്തിൽ ഒന്നും ചെയ്തില്ലെന്നും എ എം ആരിഫ് ആലപ്പുഴയിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അരൂരിൽ ഉപതെരഞ്ഞെടുപ്പ് വന്നാൽ വലിയ ഭൂരിപക്ഷത്തിൽ തന്നെ എൽഡിഎഫ് വിജയിക്കുമെന്നും എഎം ആരിഫ് അഭിപ്രായപ്പെട്ടു. വര്‍ഷങ്ങളായി കോണ്‍ഗ്രസ് കുത്തകയാക്കി വച്ച സീറ്റ് തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിറ്റിംഗ് എംഎല്‍എയായ ആരിഫിനെ പാര്‍ട്ടി മത്സര രംഗത്തിറക്കാൻ ഉദ്ദേശിക്കുന്നത്.