ദില്ലി: ആം ആദ്മി പാർട്ടിക്കായി പ്രചാരണത്തിനിറങ്ങുമെന്ന് പ്രഖ്യാപിച്ച് നടൻ പ്രകാശ് രാജ്. ദില്ലിയിൽ ആം ആദ്മിപാർട്ടിക്കായി പ്രചാരണത്തിനിറങ്ങുമെന്നും പ്രകാശ് രാജ് ഇന്നത്തെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മാറ്റത്തിനായി പോരാടുന്ന പാർട്ടിക്കായി താനും രംഗത്തിറങ്ങുകയാണെന്ന് പ്രകാശ് രാജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് വന്ന പ്രകാശ് രാജ്. സംഘപരിവാറിനെതിരായ നിലപാടുകൾ കൊണ്ട് ശ്രദ്ധേയനാണ്. ലോകസഭാ തെരഞ്ഞെടുപ്പിൽ ബംഗളൂരു സെൻട്രലിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച പ്രകാശ് രാജ് നേരത്തെ ഒരു രാഷ്ട്രീയ പാർട്ടിക്കൊപ്പവും നിൽക്കില്ലെന്ന് പ്രഖ്യാപിച്ചിരിരുന്നു. 

നോർത്ത് ഈസ്റ്റ് ദില്ലിയിൽ നിന്നായിരിക്കും പ്രകാശ് രാജ് പ്രചാരണം ആരംഭിക്കുക. ദിലീപ് പാണ്ഡ്യയാണ് ഇവിടെ ആപ്പ് സ്ഥാനാർത്ഥി. ഇതിന് ശേഷം ന്യൂ ദില്ലി, ഈസ്റ്റ് ദില്ലി മണ്ഡലങ്ങളിലും പ്രകാശ് രാജ് പ്രചാരണം നടത്തും.