ലോക്‌സഭാ തെരഞ്ഞെടുപ്പിലെ എല്ലാ സീറ്റുകളും കോണ്‍ഗ്രസ് സ്വന്തമാക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും അമരീന്ദര്‍ സിങ് കൂട്ടിച്ചേര്‍ത്തു 

ചണ്ഡീഗഡ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ കോൺ​ഗ്രസിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് താൻ രാജി വയ്ക്കുമെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങ്. സംസ്ഥാനത്ത് കോൺ​​ഗ്രസ് പരാജയപ്പെടുകയാണെങ്കിൽ അതിന്റെ ഉത്തരവാദിത്വം എല്ലാ മന്ത്രിമാർക്കും എംഎൽഎമാർക്കും ഉണ്ടെന്നും അമരീന്ദർ സിങ് പറഞ്ഞു.ലോക്‌സഭാ തെരഞ്ഞെടുപ്പിലെ എല്ലാ സീറ്റുകളും കോണ്‍ഗ്രസ് സ്വന്തമാക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും അമരീന്ദര്‍ സിങ് കൂട്ടിച്ചേര്‍ത്തു.

10 വര്‍ഷം നീണ്ട അകാലിദള്‍ ബിജെപി ഭരണത്തിന് ശേഷം 2017ലാണ് അമരീന്ദര്‍ സിംഗ് പഞ്ചാബ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 117 സീറ്റുകളില്‍ 77 സീറ്റുകളില്‍ 38.5 ശതമാനം വോട്ട് ഷെയറോടെ കോണ്‍ഗ്രസ് വിജയിച്ചു. 2002 മുതല്‍ 2007 വരെയായിരുന്നു അമരീന്ദര്‍ സിംഗ് ആദ്യം മുഖ്യമന്ത്രിയായത്. മെയ് 19നാണ് പഞ്ചാബിലെ ലോക്‌സഭ തിരഞ്ഞെടുപ്പ്. മെയ് 23ന് വിധി പറയും.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ്അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.