പാർട്ടിയുടെ വളർച്ചക്ക് വേണ്ടി വരുന്ന ആളുകളെ സ്വാഗതം ചെയ്യാൻ ഏതു സ്ഥാനാർഥിത്വവും ഉപേക്ഷിക്കാൻ തയ്യാറായവർ പാർട്ടിയിൽ ഉണ്ടെന്നും എ എൻ രാധാകൃഷ്ണൻ. കെ വി തോമസ് വന്നാല്‍ ബിജെപിക്ക് വലിയ തോതില്‍ ഗുണം ചെയ്യും. ബിജെപി അതിനെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.  

കൊച്ചി: കെ വി തോമസുമായി വര്‍ഷങ്ങളായി മികച്ച സൗഹൃദമാണുള്ളതെന്ന് ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍. രാജ്യസ്നേഹികൾ ആയവർ ബിജെപിയിലേക്ക് വരുന്ന സമയമാണ്. അങ്ങനെ ഒരു സാഹചര്യം നിലവിലുണ്ട് . അതിനു സമ്മതമുള്ളവരെ ബിജെപി യിലേക്ക് സ്വാഗതം ചെയ്യുമെന്ന് എ എന്‍ രാധാകൃഷ്ണന്‍ കൊച്ചിയില്‍ പറഞ്ഞു. 

കെ വി തോമസ് സമുന്നതനായ നേതാവാണ്. എറണാകുളം സീറ്റ്‌ കെ വി തോമസിന് വാഗ്ദാനം ചെയ്യുമോ എന്നത് ചർച്ച ചെയ്യേണ്ടതാണെന്നും എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കെ വി തോമസ് വന്നാല്‍ ബിജെപിക്ക് വലിയ തോതില്‍ ഗുണം ചെയ്യും. ബിജെപി അതിനെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. കോൺഗ്രസ്‌ പാർട്ടി തകർന്നു അടിയുന്ന അവസ്ഥയാണെന്നും എ എന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.

പാർട്ടിയുടെ വളർച്ചക്ക് വേണ്ടി വരുന്ന ആളുകളെ സ്വാഗതം ചെയ്യാൻ ഏതു സ്ഥാനാർഥിത്വവും ഉപേക്ഷിക്കാൻ തയ്യാറായവർ പാർട്ടിയിൽ ഉണ്ടെന്നും എ എൻ രാധാകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു. കെ വി തോമസിനെ ബിജെപിയിലെത്തിക്കാൻ നീക്കങ്ങള്‍ സജീവമാകുന്നുവെന്ന സൂചനകള്‍ക്ക് പിന്നാലെയാണ് എ എന്‍ രാധാകൃഷന്‍റെ പ്രതികണം. കേന്ദ്രനേതൃത്വം കെ വി തോമസിനെ ഫോണിൽ ബന്ധപ്പെട്ടു. ടോം വടക്കന്റെ നേതൃത്വത്തിലാണ് നീക്കങ്ങൾ നടക്കുന്നതെന്നാണ് സൂചന.